തട്ടിക്കൊണ്ടു പോക്കിന് പിന്നിൽ തെൻറ കമ്പനിയിൽ ജോലിചെയ്തവരെന്ന് അഹമ്മദ്
text_fieldsതൂണേരി മുടവന്തേരിയിൽ എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു
നാദാപുരം:തട്ടിക്കൊണ്ടു പോക്കിന് പിന്നിൽ തൻെറ കമ്പനിയിൽ ജോലിചെയ്തവരെന്ന് അഹമ്മദ് നാദാപുരം: തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ഖത്തറിലെ തൻെറ സൾഫർ കെമിക്കൽ കമ്പനിയിൽ നേരത്തേ ജോലി ചെയ്തിരുന്ന മൂന്നു പേരാണെന്ന് തൂണേരിമുടവന്തേരിയിൽ നിന്ന് കാണാതായി തിരിച്ചെത്തിയ അഹമ്മദ് പറയുന്നു. പയ്യോളി സ്വദേശി അടക്കമുള്ള മൂന്നു പേർ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പുലർച്ച പള്ളിയിലേക്ക് നമസ്കരിക്കാൻ പോകുമ്പോൾ കാറിലെത്തിയ അഞ്ചംഗ സംഘം കണ്ണും കൈയും കാലും കെട്ടി കാറിൻെറ ഡിക്കിയിലിട്ടാണ് കൊണ്ടുപോയത്. രണ്ടര മണിക്കൂറോളം യാത്ര ചെയ്തു. യാത്രക്കിടെ കാറിൽ നിന്ന് മർദിച്ചു. മൂന്നു പേരുടെ പേരുകൾ ചോദിച്ചിരുന്നു. ഒരു മുറിയിൽ പൂട്ടിയിട്ട് പിന്നീട് വിലപേശുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷം 500 രൂപ തന്ന് രാമനാട്ടുകരക്ക് അടുത്ത് ഇറക്കിവിടുകയും പിന്നീട് രാത്രിയോടെ വീട്ടിലെത്തുകയുമായിരുന്നു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അഹമ്മദ് പറഞ്ഞു.
അഹമ്മദിൽനിന്ന് മൊഴിയെടുത്തു; അന്വേഷണം ഊർജ്ജിതം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

