Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ആ ആഗ്രഹം ഉടൻ...

‘ആ ആഗ്രഹം ഉടൻ സാക്ഷാത്കരിക്കും’; മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായി ജൂഡ് ആന്റണി ജോസഫ്

text_fields
bookmark_border
‘ആ ആഗ്രഹം ഉടൻ സാക്ഷാത്കരിക്കും’; മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായി ജൂഡ് ആന്റണി ജോസഫ്
cancel
camera_alt

 ജൂഡ് ആന്റണി ജോസഫ്, മോഹൻലാൽ

മലയാളികളുടെ പ്രിയതാരം മോഹൻലാലും സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ആരാധകരും കാത്തിരിക്കുകയാണ്. മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായി ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് കടന്നുവരുന്ന 'തുടക്കം' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് ജൂഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹൻലാലിനെ നായകനാക്കി മുഴുവൻ നീളമുള്ള ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് തന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നുവെന്ന് ജൂഡ് ആന്റണി ജോസഫ് പറയുന്നു. തുടക്കം എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താൻ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയതെന്നും, ആ ആഗ്രഹം ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തുടക്കം' ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആണ്. ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണിത്. കുടുംബസമേതം തിയറ്ററുകളിൽ വന്ന് പ്രേക്ഷകർ ഇത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മലയാള സിനിമയിലേക്ക് വിസ്മയയുടെയും മനോഹരമായ ഒരു തുടക്കമായിരിക്കും ഈ ചിത്രമെന്ന് എനിക്ക് ഉറപ്പുണ്ട്. മോഹൻലാൽ സാർ സിനിമയിൽ അഭിനയിച്ച ദിവസമാണ് ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയത്.

'നിങ്ങൾ നായകനായുള്ള ഒരു മുഴുനീള ചിത്രം ചെയ്യാനുള്ള അവസരം എനിക്ക് നൽകണം' എന്ന് ഞാൻ അന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നു. ആ ആഗ്രഹം ഉടൻ സഫലമാകും. ഇപ്പോൾ മോഹൻലാൽ സാർ നായകനായുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് ഞാൻ. തിരക്കഥ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും’ ജൂഡ് പറഞ്ഞു.

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'തുടക്കം' മലയാള സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയത്തിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ, നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ മോഹൻലാൽ ഒരു പ്രത്യേക അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നത് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

വിസ്മയ മോഹൻലാൽ, ആഷിഷ് ജോ ആന്റണി എന്നിവർക്ക് പുറമെ സൈജു കുറുപ്പ്, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി പ്രമുഖരായ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കുടുംബചിത്രമായിരിക്കും 'തുടക്കം' എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalMalayalam Cinemajude antony josephVismaya Mohanlalcelebrity news
News Summary - മോഹൻലാലുമായുള്ള ചിത്രം ഉടൻ വരുമെന്ന് ജൂഡ് ആന്റണി ജോസഫ്
Next Story