നീറ്റ് പുനഃപരീക്ഷ: എൻ.ടി.എയുടെ പിഴവിൽ പരിഹാരം; അബൂദബിയിലെ പരീക്ഷാ കേന്ദ്രം നാഗ്പൂരിലേക്ക് മാറ്റി
text_fieldsപ്രതീകാത്മക ചിത്രം
നാഗ്പൂർ: നീറ്റ് പുനഃപരീക്ഷക്ക് മുന്നോടിയായി നാഗ്പൂർ സ്വദേശിയായ വിദ്യാർഥിക്ക് അബൂദബിയിലെ പരീക്ഷാ കേന്ദ്രം അനുവദിച്ച പിഴവ് നാഷണൽ ടെസ്റ്റിങ് ഏജൻസി പരിഹരിച്ചു. വിദ്യാർഥിക്ക് നാഗ്പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ചതായി എൻ.ടി.എ ഔദ്യോഗികമായി അറിയിച്ചു. ജൂൺ 21ന് പരീക്ഷ നടക്കാനിരിക്കെയാണ് അധികൃതർ അടിയന്തര ഇടപെടൽ നടത്തിയത്.
അബ്ദുല്ല മുഹമ്മദ് താലിബ് എന്ന വിദ്യാർഥി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് പരീക്ഷാ കേന്ദ്രമായി അബൂദബിയിലെ ഒരു ഇന്ത്യൻ സ്കൂൾ കാണാൻ ഇടയായത്. നാഗ്പൂരിലാണ് പരീക്ഷ എഴുതാൻ അപേക്ഷ നൽകിയിരുന്നതെങ്കിലും, സാങ്കേതിക പിഴവ് മൂലം അബൂദബി ലഭിക്കുകയായിരുന്നു. ഇത് കുടുംബത്തെ വലിയ മാനസിക സമ്മർദത്തിലാക്കി. വിദ്യാർഥിയുടെ പക്കൽ പാസ്പോർട്ട് പോലുമില്ലാത്ത സാഹചര്യത്തിൽ, പരീക്ഷക്ക് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ വിദേശത്തേക്ക് യാത്ര ചെയ്യുക എന്നത് അസാധ്യമാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
‘അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. നാഗ്പൂർ, വാർധ, ഭണ്ഡാര തുടങ്ങിയ ജില്ലകളാണ് ഞങ്ങൾ ഓപ്ഷനായി നൽകിയിരുന്നത്. ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചപ്പോൾ മെയിൽ അയക്കാൻ പറഞ്ഞു. വൈകുന്നേരത്തോടെ പുതിയ അഡ്മിറ്റ് കാർഡ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടി വല്ലാതെ കരയുകയും പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അമ്മയാണ് അവനെ ആശ്വസിപ്പിച്ചത്’ വിദ്യാർഥിയുടെ പിതാവ് മുഹമ്മദ് താലിബ് പറഞ്ഞു.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ മുൻ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ഡോ. അനീസ് അഹമ്മദ് ഉൾപ്പെടെയുള്ളവർ എൻ.ടി.എയുടെ ഗുരുതരമായ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ പിന്നീട് സമ്മതിച്ചു.
എൻ.ടി.എ അധികൃതർ ഈ പരാതി ഗൗരവമായി എടുക്കുകയും, ഉടൻ തന്നെ പരിശോധന നടത്തി നാഗ്പൂരിലേക്ക് മാറ്റാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്ന്, തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവ് പരിഹരിച്ചതായും വിദ്യാർഥിക്ക് നാഗ്പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. നീറ്റ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എൻ.ടി.എ നിരന്തരം അവകാശപ്പെടുമ്പോഴും, ഇത്തരത്തിലുള്ള അബദ്ധങ്ങൾ വിദ്യാർഥികൾക്കിടനീറ്റ് പുനഃപരീക്ഷ: എൻ.ടി.എയുടെ പിഴവിൽ പരിഹാരം; അബൂദബിയിലെ പരീക്ഷാ കേന്ദ്രം നാഗ്പൂരിലേക്ക് മാറ്റിയിൽ കടുത്ത അതൃപ്തിക്കും വിമർശനങ്ങൾക്കും മാനസിക സമ്മർദത്തിനും കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

