Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാറക്ക് ആ സ്വഭാവം പിതാവ് സെയ്ഫിൽ നിന്ന് കിട്ടിയത്; ഇപ്പോൾ മാറ്റമുണ്ട്, അത് സിനിമയിൽ കാണുന്നുണ്ട്- കരൺ ജോഹർ

text_fields
bookmark_border
Koffee With Karan 8: Sara Ali Khan Has Inherited THIS Trait From Saif Ali Khan
cancel

ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് സാറ അലിഖാൻ. നടൻ സെയ്ഫ് അലിഖാന്റേയും നടി അമൃത സിങ്ങിന്റേയും മകളാണ് സാറ. സെയ്ഫും അമൃതയും വേർപിരിഞ്ഞെങ്കിലും പിതാവുമായി വളരെ അടുത്ത ബന്ധമാണ് സാറക്കുള്ളത്. വിശേഷാവസരങ്ങളിൽ സെയ്ഫിനെ കാണാൻ സാറ എത്താറുണ്ട്.

ഇപ്പോഴിതാ സാറയുടെയും സെയ്ഫിന്റേയും സമാന സ്വഭാവത്തെക്കുറിച്ച് സംവിധായകനും നിർമാതവുമായ കരൺ ജോഹർ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ടോക്ക് ഷോയായ കോഫി വിത്ത് കരണിൽ സെയ്ഫും അമ്മ ശർമിള ടാഗോറും എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

'സാറക്ക് സെയ്ഫിന്റേയും അമൃതയുടേയും ഒരുപാട് നല്ല സ്വഭാവങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ സങ്കോചം സെയ്ഫിൽ നിന്ന് കിട്ടിയതാണ്. ഇവർ രണ്ടുപേരും മനസുറപ്പില്ലാത്തവരാണ്. പ്രത്യേകിച്ച് സിനിമയിൽ വന്നതിന് ശേഷം. എന്നാൽ ഇപ്പോൾ സാറ നേരത്തെ പോലെയല്ല. ഒരുപാട് മാറ്റമുണ്ട്. ഞാൻ അവളുടെ സിനിമയിലെ വളർച്ച കാണുന്നുണ്ട്'- കരൺ ജോഹർ പറഞ്ഞു.

2018 ൽ പുറത്തിറങ്ങിയ കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലിഖാൻ വെള്ളിത്തിരയിൽ എത്തിയത്. സിമ്പ, ലൗ ആജ് കൽ തുടങ്ങിയ ചിത്രങ്ങൾ നടിയുടെ താരമൂല്യം വർധിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Koffee With Karan 8: Sara Ali Khan Has Inherited THIS Trait From Saif Ali Khan
Next Story