Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിക്കാരി പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് അല്ലു; നടനെ അഭിനന്ദിച്ച് ആരാധകർ

text_fields
bookmark_border
ജോലിക്കാരി പെൺകുട്ടിയുടെ ആഗ്രഹം  സാധിച്ചുകൊടുത്ത് അല്ലു; നടനെ അഭിനന്ദിച്ച് ആരാധകർ
cancel

സോഷ്യൽ മീഡിയയിൽ സജീവമാണ് അല്ലു അർജുൻ. സിനിമ വിശേഷങ്ങൾക്കൊപ്പം തന്റെ സന്തോഷങ്ങളും കുടുംബ വിശേഷങ്ങളും നടൻ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് വീട്ടിൽ സഹായിയായി നിൽക്കുന്ന പെൺകുട്ടിക്കൊപ്പമുളള നടന്റെ വിഡിയോയാണ്. ഇൻസ്റ്റഗ്രാമിൽ ലൈക്കും ഫോളോവേഴ്സും കൂടണമെന്ന ആഗ്രഹമാണ് സാധിച്ചു കൊടുത്തിരിക്കുന്നത്. ഇതിനായി ആ പെൺകുട്ടിക്കൊപ്പം ഒരു വിഡിയോ റെക്കോർഡ് ചെയ്ത് കൊടുത്തിരിക്കുകയാണ് നടൻ.

ഈ വിഡിയോ റെക്കോർഡ് ചെയ്തു ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സ് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് അല്ലു അർജുൻ വിഡിയോയിൽ പറയുന്നു. ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണു പെൺകുട്ടി ഉത്തരം നൽകുന്നത്. എത്ര ഫോളോവേഴ്സ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മുപ്പതിനായിരം വേണം എന്ന് പെൺകുട്ടി പറയുന്നു. ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെൺകുട്ടി പറഞ്ഞു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു അർജുൻ പറയുന്നു.

വീട്ടുജോലിക്കാരിയായ പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അർജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന അല്ലു അർജുന്റെ വിഡിയോ നേരത്തെ വൈറലായിരുന്നു. വോട്ട് ചെയ്തതിനു ശേഷം എല്ലാവരും ഉത്തരവാദിത്തത്തോടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് താരം അഭ്യര്‍ഥിച്ചു.

നടനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. പുഷ്പ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള അല്ലു അർജുന്റെ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Watch: Here's how Allu Arjun helped his househelp double her followers
Next Story