വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: വയലിൻ തന്ത്രിയാൽ ഹൃദയങ്ങളെ െനഞ്ചോടുചേർത്തുകെട്ടിയ അതുല്യപ്രതിഭ ബാലഭാസ്കറിന് സഹൃദയലോകത്തിെൻറ യാത്രാമൊഴി. ഒരിക്കൽ സംഗീതത്തിെൻറ പാലാഴി തീർത്ത യൂനിവേഴ്സിറ്റി കോളജിെൻറ മുറ്റത്ത് പ്രിയപ്പെട്ടവെൻറ മൃതദേഹം അവസാനമായി എത്തിച്ചപ്പോൾ ദുഃഖമടക്കാനാകാതെ സുഹൃത്തുക്കൾ വിതുമ്പി. ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി, ദിവസങ്ങൾക്കുമുമ്പ് മരിച്ച പ്രിയമകൾ തേജസ്വിനിക്കരികിലേക്ക് ബാലു വിടവാങ്ങി.
കുടുംബത്തോെടാപ്പം യാത്രചെയ്യവേ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ(40) ചൊവ്വാഴ്ച പുലർച്ച 12.50ന് ഹൃദയാഘാതത്തെതുടർന്നാണ് സ്വകാര്യആശുപത്രിയിൽ മരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിെൻറ സൂചനയുണ്ടായിരുെന്നങ്കിലും അപ്രതീക്ഷിതമായാണ് മരണമെത്തിയത്. അങ്ങനെ, സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഒൗദ്യോഗിക ബഹുമതിയോടെ തൈക്കാട് ശാന്തികവാടത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് യൂനിവേഴ്സിറ്റി കോളജിലും കലാഭവനിലും പൊതുദർശനത്തിനുെവച്ചത്. വൈകീട്ട് പൂജപ്പുരയിലെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ 25ന് പുലർച്ച പള്ളിപ്പുറത്തുെവച്ചാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകളും സഞ്ചരിച്ച കാർ മരത്തിലിടിച്ചത്. മകൾ തേജസ്വിനിബാല അന്നുതന്നെ മരിച്ചു. ലക്ഷ്മിയുടെ നില മെച്ചപ്പെട്ടിരുന്നു.

ആൽബങ്ങളിലൂടെയും ലോകപ്രശസ്ത സംഗീതജ്ഞർക്കൊപ്പമുള്ള ഫ്യൂഷനുകളിലൂടെയും പുതുതലമുറയുടെ ഹൃദയതാളമായി മാറിയ ബാലഭാസ്കർ 1978 ജൂലൈ 10ന് തിരുവനന്തപുരം തിരുമലയിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കെ.സി. ഉണ്ണിയുടെയും സംസ്കൃതം അധ്യാപികയായിരുന്ന ശാന്തകുമാരിയുടെയും മകനായാണ് ജനിച്ചത്. സഹോദരി മീര. അമ്മാവനും പ്രമുഖ വയലിൻ വിദ്വാനുമായ ബി. ശശികുമാറാണ് ബാലുവിനെ സംഗീതലോകത്തേക്ക് വഴി നടത്തിയത്.
12 വയസ്സ് മുതൽ സ്റ്റേജ് ഷോകളിൽ പാടാൻ തുടങ്ങി. 17ാം വയസ്സിൽ ‘മംഗല്യപല്ലക്ക്’ എന്ന സിനിമയിലെ ഗാനത്തിന് സംഗീതം പകര്‍ന്നു. മലയാളസിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി ഇതോടെ ബാലഭാസ്കർ മാറി. ഈസ്റ്റ്കോസ്റ്റ് വിജയന് നിർമിച്ച നിനക്കായ്..., ആദ്യമായ്... തുടങ്ങിയവയടക്കം നിരവധി ആൽബങ്ങളിലൂടെ തരംഗം തീർത്തു.
അഞ്ച് സിനിമകളിൽ മുപ്പതോളം പാട്ടുകള്‍ക്കും 15ലേറെ ആല്‍ബങ്ങളിലായി ഇരുനൂറിലേറെ ഗാനങ്ങള്‍ക്കും സംഗീതമേകി. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഉസ്താദ് സാക്കിർ ഹുസൈൻ, ശിവമണി, എ.ആർ. റഹ്മാൻ, മട്ടന്നൂർ ശങ്കരൻകുട്ടി, വിക്കു വിനായകം, റാം, ഹരിഹരൻ, പാശ്ചാത്യ സംഗീതജ്ഞൻ ലൂയി ബാങ്ക്വ, ഫസൽ ഖുറൈഷി എന്നിവർക്കൊപ്പം നടത്തിയ ജുഗൽബന്ദി ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
