Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമൊട്ടയടിച്ച് സോനു...

മൊട്ടയടിച്ച് സോനു നിഗം; പത്ത് ലക്ഷം രൂപ വാങ്ങാൻ തയ്യാറെന്ന്

text_fields
bookmark_border
മൊട്ടയടിച്ച് സോനു നിഗം; പത്ത് ലക്ഷം രൂപ വാങ്ങാൻ തയ്യാറെന്ന്
cancel

മുംബൈ: മതനേതാവിൻറെ വെല്ലുവിളി സ്വീകരിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം. സ്വന്തം തല മൊട്ടയടിച്ചാണ് സോനു തനിക്കെതിരായ ഭീഷണിയെ നേരിട്ടത്. സോനു നിഗത്തിൻെറ തല മൊട്ടയടിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളിൽ നിന്നുള്ള മുസ്ലിം നേതാവ് രംഗത്തെത്തിയിരുന്നു. മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ സോനു നിഗം ട്വീറ്റ് ചെയ്തതാണ് മതനേതാവിനെ പ്രകോപിപ്പിച്ചത്.

ഇതിനോട് പ്രതികരിക്കവെ താൻ തന്നെ മൊട്ടയടിപ്പിക്കാമെന്നും പണം തയ്യാറാക്കിവെക്കാനും ആവശ്യപ്പെട്ട് സോനു നിഗം ട്വിറ്ററിലൂടെ മതനേതാവിന് മറുപടിയും കൊടുത്തു. ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കി. തുടർന്ന് നിശ്സചിത സമയത്ത് തന്നെ സോനു നിഗം തല മൊട്ടയടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി. മുസ്ലിം ബാർബറാണ് സോനുവിൻെറ മുടിമുറിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് സോനു നിഗം മാധ്യമങ്ങളോട് വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗൺസിലെ മുതിർന്ന അംഗമാണ് സോനുവിനെതിരെ രംഗത്തു വന്നത്. സോനുവിനെ മൊട്ടയടിച്ച് ഷൂ മാല കഴുത്തിൽ തൂക്കി രാജ്യം മുഴുവൻ ചുറ്റിയടിപ്പിക്കുന്നവർക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. 
 


മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കെതിരെ അഭിപ്രായം പറഞ്ഞ ബോളിവുഡ് ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ‘‘എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലർച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക്  ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും’’- എന്നായിരുന്നു സോനുവിെൻറ ട്വീറ്റ്. 

ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യൽമീഡയയിൽ വിമർശമുയർന്നു . ചിലർ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.  ജാഥകളിലും റാലികളിലും സോനു നിഗം പാടിയിട്ടുണ്ടെന്നും ചിലർ മറുപടി ട്വീറ്റായി പരിഹസിക്കുന്നു. മറ്റു മതങ്ങളെ കൂടി ഉൾക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാൻ സോനു നിഗം തയാറാകണമെന്നും വിമർശമുയരുന്നുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonu nigam
News Summary - Sonu Nigam Says He'll Shave His Head, Tweets 'Keep 10 Lakhs Ready, Maulvi'
Next Story