പനാജി: സംഗീതത്തിന്‍െറ മഹത്തായ പൈതൃകം ബാക്കിയാക്കി കടന്നുപോയ എം. ബാലമുരളീകൃഷ്ണയുടെ സംഗീതം ആഘോഷിക്കപ്പെടേണ്ടതാണെന്ന് ഓസ്കര്‍ ജേതാവും സംഗീത പ്രതിഭയുമായ എ.ആര്‍. റഹ്മാന്‍.അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടേണ്ടതാണെന്നും റഹ്മാന്‍ പറഞ്ഞു. ഒരു ഇതിഹാസമാണ് ബാലമുരളീകൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ എപ്പോഴും ഉണര്‍ത്തിനിര്‍ത്തിക്കൊണ്ട് അത്തരമൊരു പ്രതിഭയെ ആഘോഷിക്കുകയാണ് വേണ്ടത്. ഗോവ ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുള്ള ഫിലിം ബസാറിന്‍െറ 10ാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു റഹ്മാന്‍.