Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകണ്ണീരുപ്പു കലർന്ന...

കണ്ണീരുപ്പു കലർന്ന വിരഹ ഗാനങ്ങൾ

text_fields
bookmark_border
കണ്ണീരുപ്പു കലർന്ന വിരഹ ഗാനങ്ങൾ
cancel

എഴുപതുകളുടെ ആദ്യവർഷങ്ങൾ. കേരളത്തിലെ കല്യാണ വീടുകളിൽ പന്തലിന് പുറത്ത് തെങ്ങിന് മുകളിൽ സ്പീക്കർ കെട്ടിവെച്ച് ഉറക്കെ പാട്ടുകൾ വെച്ചിരുന്ന കാലം. ക്ഷണിതാക്കൾക്ക് കല്യാണവീടുകൾ കണ്ടെത്താനുള്ള മാർഗം കൂടിയായിരുന്നു ഇൗ ഗാനമേള. എച്ച്.എം.വിയുടെ കറുത്ത റിക്കോഡുകളിൽ നിന്ന് നാട്ടിൻപുറം മുഴുവൻ ഒഴുകിപ്പരന്നിരുന്നു അന്നത്തെ ഹിറ്റ് സിനിമാഗാനങ്ങൾ. വരനും പാർട്ടിയും എത്തിക്കഴിഞ്ഞാൽ മാലയിടലും ഉൗണുകഴിക്കലും കഴിയുംവരെ ഇൗ റിക്കോഡുകൾക്ക് വിശ്രമമാണ്. പിന്നീട് വധൂവരന്മാർ പടിയിറങ്ങുേമ്പാഴാണ് സ്പീക്കറുകൾ വീണ്ടും ശബ്ദിക്കുക.

kolaambi

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കല്യാണവീടുകളിൽ ഇൗ അവസരത്തിൽ മുഴങ്ങുന്ന ഒരു പ്രത്യേക ഗാനമുണ്ട്...

‘സുമംഗലീ നീ ഒാർമ്മിക്കുമോ

സ്വപ്നത്തിലെങ്കിലും ഇൗ ഗാനം’...!

പാവം വധു. സ്വപ്നത്തിൽപ്പോലും ഒരു കാമുകനെ സങ്കൽപ്പിക്കാത്ത സൽസ്വഭാവിയാണെങ്കിലും പാട്ടുവെക്കുന്നവ​​​​​െൻറ ‘ക്രിയേറ്റിവിറ്റി’ അവനെക്കൊണ്ട് ഇത് വെപ്പിക്കും. പെണ്ണുകെട്ടി​​​​​െൻറ ബേജാറിലും തിരിച്ചുപോക്ക് വൈകുമോ എന്ന ആശങ്കകൊണ്ടും ഒരുമാതിരിപ്പെട്ട വരന്മാരൊന്നും പാട്ട് ശ്രദ്ധിക്കാത്തതിനാൽ പിന്നീടുള്ള ദാമ്പത്യത്തിൽ അതൊരു പ്രശ്നമാവാറില്ല എന്ന് മാത്രം..!

ഇതിവിടെ ഒാർക്കാൻ കാരണം അക്കാലത്ത് അത്രമേൽ മലയാളികളുടെ കാതുകളിൽ വിരഹംപെയ്യിച്ച വരികളായിരുന്നു ‘സുമംഗലി നീ ഒാർമ്മിക്കുമോ.....’ എന്ന ഗാനത്തിലുണ്ടായിരുന്നത്. ഒരു കാലഘട്ടത്തിൽ സിനിമാകൊട്ടകകളിലേക്ക് ആബാലവൃദ്ധം ജനങ്ങളെ ആകർഷിച്ച ‘വിവാഹിത’ എന്ന സിനിമക്ക് വേണ്ടി വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനമായിരുന്നു അത്. ആ വരികൾ പതിറ്റാണ്ടുകളോളം പ്രണയിനികളെ നഷ്ടമായ കാമുകന്മാരുടെ മനസ്സുകളിൽ ഒരു വിങ്ങലായി അലയടിച്ചുകൊണ്ടിരുന്നു... ഇന്നും പുതിയതും പഴയതുമായ തലമുറകൾക്ക് മറക്കാനാവാത്ത വിരഹ ഗാനമാണത്. ഒരിക്കൽ ജീവ​​​​​െൻറ ഭാഗമായിരുന്ന പ്രണയിനി മറ്റൊരാളുടെ ഭാര്യയാകുേമ്പാൾ നഷ്പ്പെടുന്നയാളുടെ മനസ്സിനെ ഇത്ര മനോഹരമായി വരച്ചിടാൻ പിന്നീട് അധികമാർക്കും കഴിഞ്ഞിട്ടില്ല....

prem-nazir

ഇത് പറയു​േമ്പാൾ 2012 ൽ ഇറങ്ങിയ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയിലെ
‘അഴലി​​​​​െൻറ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവി​​​​െൻറ തീരങ്ങളിൽ ഞാൻ മാത്രമായ്’ ...

എന്നൊരു വരികൾ നമ്മുടെ മനസ്സിലേക്ക് ഒാടിയെത്തും. ബന്ധങ്ങളെ നേരേമ്പാക്കായി കാണുന്ന പുതിയ തലമുറ പക്ഷെ ആ ഗാനം നെഞ്ചേറ്റി നടന്നു. ഇന്നും റേഡിയോ തുറന്നാൽ എല്ലാം ദിവസവും അഴലി​​​​​െൻറ ആഴങ്ങളിൽ കേൾക്കാം...അത്രയേറെ പോപ്പുലറായി മാറി ആ ഗാനം... ഭാഗ്യവശാൽ അല്ലെങ്കിൽ വിധിവശാൽ മലയാളിക്ക് ലഭിച്ച ആ മനോഹര വിരഹഗാനം എഴുതിയത് മറ്റാരുമല്ല... വയലാറി​​​​​െൻറ പ്രിയപുത്രനും പുതിയകാലത്തും ചലചിത്രഗാനങ്ങളിലേക്ക് കവിതകൊണ്ടുവരാൻ ശ്രമിക്കുന്ന ശരത്ച​ന്ദ്ര വർമ്മയാണ്. അദ്ദേഹത്തി​​​​​െൻറ വേദനകിനിയുന്ന ആ വരികൾക്ക് ഇൗണം നൽകിയത് ഒൗസേപ്പച്ചനും.

യാദൃശ്ചികമാണെങ്കിൽപോലും കാലത്തി​​​​​െൻറ രണ്ടറ്റങ്ങളിൽ മലയാളിയുടെ വിരഹമെന്ന വികാരത്തെ വരച്ചിട്ടത് പിതാവും പുത്രനുമാണെന്നത് ഒാർക്കുന്നത് കൗതുകകരമാണ്. പ്രണയവും വിരഹവും എല്ലാകാലത്തും സാഹിത്യത്തിന് വിഷയമായിട്ടുണ്ട്. സിനിമകളിൽ അതി​​​​​െൻറ സാന്ദ്രത അൽപം കൂടുതലാണെന്ന് മാത്രം. മലയാളത്തിൽ കറുപ്പിലും വെളുപ്പിലും വെള്ളിത്തിരയിൽ മിന്നിമറഞ്ഞ സിനിമകൾ മുതൽ റിലീസുചെയ്യാനിരിക്കുന്ന ഡിജിറ്റൽ സിനിമകളിൽവരെ പ്രണയവും വിരഹവും പ്രമേയമാണ്. ആദ്യകാല മലയാള സിനിമകളിൽ വിരഹത്തി​​​​​െൻറ അതിപ്രസരം അമിതമായിരുന്നുവെന്ന് പറയേണ്ടിവരും. ഒാരോ റീലിലും ഒരോ പാട്ടുകൾ ഉണ്ടായിരുന്ന ആ കാലത്ത് അതുകൊണ്ടുതന്നെ പാട്ടുകളിലും വിരഹം നിറഞ്ഞുകവിഞ്ഞു.

1974 ൽ ഹരിഹര​​​​​െൻറ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘രാജഹംസം’ എന്ന സിനിമയിലെ
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു..

എന്ന ഗാനവും മലയാളഗാനശാഖയിലെ എണ്ണപ്പെട്ട വിരഹഗാനമാണ്. വയലാറി​​​​െൻറ വരികൾക്ക് ദേവരാജൻ മാസ്റ്റർതന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. വയലാർ രാമവർമ അദ്ദേഹത്തി​​​​​െൻറ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടിയെ പിരിയേണ്ടിവന്നപ്പോൾ എഴുതിയ വരികളാണിതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

ഒരു പുഷ്പം മാത്രമെൻ ......
പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തു​േമ്പാൾ ചൂടിക്കുവാൻ.......
ഒരു ഗാനം മാത്രമെൻ... ഒരു ഗാനം മാത്രമെൻ...
ഹൃദയത്തിൽ സൂക്ഷിക്കാം....

എന്നവരികളും പ്രണയനഷ്ടത്തിൽ ഹൃദയം നുറുങ്ങിപ്പോയ കാമുക​​​​​െൻറ വിലാപമാണ്. 1967 ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘പരീക്ഷ’ എന്ന ചിത്രത്തിന് ഭാസ്കരൻ മാഷ്തന്നെ എഴുതി ബാബുരാജ് സംഗീതം നൽകിയ ഇൗ ഗാനം പക്ഷെ സിനിമയിൽ നായകനായ പ്രേംനസീറി​​​​െൻറ ആലാപനത്തിന് അനുസൃതമായി ചുവടുവെക്കുന്ന നായികയായ ശാരദയെയാണ് നമുക്ക് കാണിച്ചുതരുന്നത്. എന്നാൽ ഗാനത്തിെ​​​​​െൻറ വരികളിൽ മുഴുവൻ വിരഹം പെയ്തിറങ്ങുന്നുണ്ട്... മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ...മമ സഖീ നീയെന്ന് വന്നുചേരും..എന്ന് കവി ചോദിക്കുേമ്പാൾ പിരിഞ്ഞിരിക്കുന്ന കാമുകിയെത്തന്നെയാണ് അവിടെ ചിത്രീകരിച്ചിരിക്കുന്നത്.

ms-baburaj

മോഹ​​​​​െൻറ സംവിധാനത്തിൽ 1980 ൽ റിലീസ് ചെയ്ത ’ശാലിനി എ​​​​​െൻറ കൂട്ടുകാരി’ എന്ന സിനിമയിലുമുണ്ട് മനസ്സിനെ ദു:ഖാർദ്രമാക്കുന്നൊരു വിരഹ ഗാനം. എം.ഡി. രാജേന്ദ്രൻ എഴുതി ആഭേരി രാഗത്തിൽ ജി. ദേവരാജൻ മാസ്റ്റർ ഇൗണമിട്ട ‘സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ ...’ എന്ന ഗാനം അക്കാലത്തെ കാമ്പസുകളിലെ കാമുകഹൃദയങ്ങളെ വിറകൊള്ളിച്ച ഗാനമായിരുന്നു. കോളജ് പഠനത്തി​​​​​െൻറ അവസാന ദിവസത്തെ ചടങ്ങിൽ പ്രണയം പൂവണിയാത്ത നായകൻ നായികയെ സദസ്സിലിരുത്തി പാടുന്ന ഗാനമാണിത്. പാട്ടുകേട്ട് നായിക കരയുന്നുമുണ്ട്.

മലാളിയുടെ പ്രിയപ്പെട്ട ഉമ്പായിയുടെ ഗസൽമഴയിലെ ഏറ്റവും ജനപ്രീതിയാർജിച്ച വരികളാണ് യൂസുഫലി കേച്ചേരി എഴുതിയ
വീണ്ടും പാടാം സഖീ നിനക്കായ് വിരഹഗാനം ഞാൻ....
ഒരു വിഷദ ഗാനം ഞാൻ...

എന്ന ഗസലിലുള്ളത്​. ഉമ്പായിതന്നെയാണ് ഇൗ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്. കഴിഞ്ഞപോയ പ്രണയനിമിഷങ്ങളെ ഒാർമയുണ്ടോ എന്ന് കാമുക​​​​​െൻറ ഹൃദയം ചോദിക്കുന്ന വിഷാദഗാനമാണിത്. 2002 ലാണ് ഇൗ ഗസൽ മലയാളികൾക്ക് ലഭിച്ചത്.

‘പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ്..’

എന്ന ശോകംതുളുമ്പുന്ന വരികൾ റഫീക്ക് അഹമ്മദ് എഴുതിയത് 1999 ൽ ഇറങ്ങിയ പി.ടി. കുഞ്ഞിമുഹമ്മദി​​​​​െൻറ ‘ഗർഷോം’എന്ന സിനിമക്ക് വേണ്ടിയാണ്. രമേഷ് നാരായണൻ ഇൗണമിട്ട ഇൗ വിരഹഗാനം ആലപിച്ചത് ഹരിഹരനാണ്. എന്നാൽ ചിത്രത്തിൽ ഇൗ ഗാനം പാടി അഭിനയിക്കുന്നത് രമേഷ് നാരായണൻ തന്നെയാണ്.

വിരലിലെണ്ണാവുന്ന വിരഹഗാനങ്ങൾ മാത്രമാണ് ഇവിടെ ഒാർമ്മിച്ചത്. എഴുതാത്ത എത്രയോ വിരഹം തുളുമ്പുന്ന മനോഹര ഗാനങ്ങൾെകാണ്ട് സമ്പുഷ്ടമാണ് മലയാള ഗാനശാഖ.

ഒരു ഗാനത്തെക്കൂടി ഇവിടെ ഒാർക്കാതെ വയ്യ. 1987 ൽ ജേസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നീ എത്ര ധന്യ’ എന്ന സിനിമയിലെ

‘അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നുഞാൻ

ഒരുമാത്ര വെറുതെ നിനച്ചുപോയി’

എന്ന ഗാനമാണത്. ഒ.എൻ. കുറുപ്പ് എഴുതി ജി. ദേവരാജൻ മാസ്റ്റർ ഇൗണമിട്ട ആ സൂപ്പർ ഹിറ്റ്ഗാനം യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ഇതെഴുതുേമ്പാൾ യൂ ട്യൂബിൽ ഇൗ ഗാനത്തിന് 49,42,467 ഹിറ്റുകളുണ്ട്. അമ്പത് ലക്ഷത്തോളം തവണ യൂ ട്യൂബിൽ മാത്രം കേട്ട ഗാനം അതിനേക്കാർ എത്രയോ ലക്ഷം ഹൃദയങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.

Show Full Article
TAGS:umbai umbayee vayalar ramavarma Ayalum Njanum Thammil prem nazir viraha ganangal music news 
News Summary - songs of tears-music feature-music news
Next Story