റഫി സ്മൃതിയുണർത്തി സംഗീതയാത്ര
text_fieldsകോഴിക്കോട്: നഗരത്തിെൻറ സംഗീതയാത്രയിൽ മറ്റൊരു ചരിത്രം കൂടി എഴുതി ടൗൺഹാളിൽ റഫി നൈറ്റ്. സംഗീതപ്രേമികളായ കുടുംബങ്ങളുടെ കൂട്ടായ്മയായ പ്യാർ ക സഫർ ടീമിെൻറ ആഭിമുഖ്യത്തിലാണ് ടൗൺഹാളിൽ വീണ്ടും അനശ്വര ഗായകെൻറ ഇൗണങ്ങളുയർന്നത്. റഫിയുടെ 37ാം ചരമവാർഷികവും പ്യാർ ക സഫർ ടീമിെൻറ അഞ്ചാം വാർഷികവും പ്രമാണിച്ചായിരുന്നു പരിപാടി.
‘ഇൗശ്വർ അല്ലാ തേരാ നാം’ കൊണ്ട് തുടങ്ങി ‘ദിൽ കാ സൂനാ’, ‘ദോ സിതാരോം ക സമീൻ’, ‘ദീവാനാ ഹുവ ബാദൽ’ എന്നീ നിരവധി അനശ്വരഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര നഗരസന്ധ്യ ധന്യമാക്കി. ഉദ്ഘാടകനായ കൈതപ്രം ദാമോദരൻ നമ്പൂതിരി കോഴിക്കോടിെന സംഗീതനഗരമായി പ്രഖ്യാപിച്ചു. സംഗീതപ്രേമികളുടെ സ്വന്തം പട്ടണമായ കോഴിക്കോടിനാണ് അങ്ങനെ വിളിക്കാൻ ഏറ്റവും അർഹതയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
