Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകലഹിക്കുന്ന...

കലഹിക്കുന്ന പാട്ടുകാരന്‍

text_fields
bookmark_border
Kunjabdulla
cancel
camera_alt????????????? ???? ??????????????

കുഞ്ഞബ്​ദുല്ലക്ക്​ ചില തീരുമാനങ്ങളുണ്ട്​. അതെല്ലാം ശരികളാ​െണന്നും അദ്ദേഹത്തിന്​ ഉറപ്പുണ്ട്​. പാരമ്പര്യ മാപ്പിളപ്പാട്ടുകളിലെ ഇതിവൃത്തങ്ങൾ മുഴുവൻ തിരസ്​കരിച്ചാണ്​ അദ്ദേഹത്തി​ന്‍റെ എഴുത്ത്​. പ്രണയവും ഇസ്​ലാമിക ചരിത്രങ്ങളുമാണ്​ ആദ്യകാലത്തെ മാപ്പിളപ്പാട്ടുകളെങ്കിൽ കുഞ്ഞബ്​ദുല്ലക്ക്​ ആകാശത്തും ഭൂമിയിലുമുള്ള സകല കാര്യങ്ങളും വിഷയമാണ്​...

പാരമ്പര്യത്തോട്​ കലഹിച്ച്​ പുതുവഴി തേടാനാണ്​ കുഞ്ഞബ്​ദുല്ല ഇഷ്​ടപ്പെടുന്നത്​. നാടോടു​േമ്പാൾ നടുവേ ഒാടിയാൽ അംഗീകരിക്കാനും പുകഴ്​ത്തിപ്പാടാനും ആളുണ്ടാവുമെന്ന്​ അറിയാഞ്ഞിട്ടല്ല. ഇതൊന്നും കുഞ്ഞബ്​ദുല്ല എന്ന ജി.പി ​​ആഗ്രഹിക്കുന്നില്ല. മൂന്ന്​ പതിറ്റാണ്ടായി മാപ്പിളപ്പാട്ടു രംഗത്തെ സാന്നിധ്യമായിട്ടും കവിയെന്ന നിലയിൽ അധികമൊന്നും അറിയപ്പെടാതെ സുഹൃത്തുക്കളുടെയും ഏതാനും സംഗീതപ്രേമികളുടെയും ഇടയിൽ മാത്രം ജി.പിയുടെ പേര്​ ഒതുങ്ങിയതും ഇതുകൊണ്ടാണ്​. കാവ്യഗുണങ്ങളുള്ള 300ലേറെ പാ​െട്ടഴുതിയിട്ടുണ്ടെങ്കിലും പ്രസിദ്ധികരിച്ചതും കാസറ്റും സീഡിയുമായി ഇറങ്ങിയതും വിരലിലെണ്ണാവുന്നവ മാത്രം. അതിനും ദോഹയിൽ ബിസിനസുകാരനായ കുഞ്ഞബ്​ദുല്ലക്ക്​ കഴിയാഞ്ഞിട്ടല്ല. മനസ്സുകൊടുത്തു കെട്ടിയുണ്ടാക്കുന്ന പാട്ടുകൾ സംഗീതം നിർവഹിപ്പിക്കുന്നതിനും പാടിക്കുന്നതിനും അദ്ദേഹത്തിന്​ ചില ഇഷ്​ടങ്ങളും വാശികളുമുണ്ട്​. അതെല്ലാം ഒത്തുചേർന്നാലേ കാസറ്റോ ആൽബമോ ഇറക്കുകയുള്ളൂ.

ഇശലുകളുടെ വേരുകൾ
പാട്ടിനെ സ്​നേഹിക്കുന്ന നാട്ടിൽ പിറന്നതാണ്​ ത​ന്‍റെ ഭാഗ്യമെന്ന്​ കുഞ്ഞബ്​ദുല്ല പറയും. നാദാപുരം ചാലപ്പുറത്തെ പറമ്പത്ത്​ മമ്മുഹാജിയുടെയും ജി.പി. കുഞ്ഞാമി ഹജ്ജുമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനനം. സംഗീതപാരമ്പര്യമുള്ള കുടുംബം. നാദാപുരം ഗ്രാമത്തി​ന്‍റെ മുക്കിലും മൂലയിലുമെല്ലാം അക്കാലത്ത്​ പാട്ടുണ്ടായിരുന്നു. ഗാനത്തി​ന്‍റെ അകമ്പടിയില്ലാത്ത ആഘോഷങ്ങളെക്കുറിച്ച്​ ചിന്തിക്കാൻപോലും നാട്ടുകാർക്ക്​ ആകുമായിരുന്നില്ല. കല്യാണവീടുകളിലെല്ലാം ഗ്രാമഫോൺ റെക്കോഡുകൾ ഉണ്ടായിരിക്കും. ഒരിക്കൽ റംലാബീഗത്തി​ന്‍റെ കഥാപ്രസംഗം കേൾക്കാനിടയായത്​ കുഞ്ഞബ്​ദുല്ലയുടെ ജീവിതത്തിലെ വഴിത്തിരിവായി. അന്ന്​ കുഞ്ഞബ്​ദുല്ലക്ക്​ വയസ്സ്​ എട്ട്​. മാപ്പിളപ്പാട്ടി​ന്‍റെ ഹൃദയം തൊട്ടറിഞ്ഞ ആലാപനം കുട്ടിയായിരുന്ന കുഞ്ഞബ്​ദുല്ലയെ ആകർഷിച്ചു. എന്നിട്ടും പാട്ട്​ മനസ്സിലേക്ക്​ കുടിയേറിയത്​ കുഞ്ഞബ്​ദുല്ല തിരിച്ചറിഞ്ഞത്​ പിന്നീടെപ്പോഴോ ആണ്​. ചാലപ്പുറം സി.സി യു.പി സ്​കൂളിലും നാദാപുരം ഗവ. യു.പി സ്​കൂളിലുമായിരുന്നു പഠനം. അഞ്ചാം തരത്തിൽവെച്ചു തന്നെ പഠിപ്പു നിർത്തി. അക്ഷരങ്ങ​ളോടുള്ള കൂട്ട്​ പക്ഷേ, ഉപേക്ഷിച്ചില്ല. നാട്ടിലെ വായനശാലകളിൽ നിത്യസന്ദർശകനായി. സ്​കൂളിൽനിന്ന്​ കിട്ടുന്നതും അവിടന്ന്​ കിട്ടാത്തതുമായ അറിവുകൾ നാട്ടുവായനശാലകൾ അദ്ദേഹത്തിന്​ പകർന്നുനൽകി.

കുഞ്ഞബ്​ദുല്ല എരഞ്ഞോളി മൂസക്കൊപ്പം
 


​പ്രവാസിയായ കവി
​ഗ്രാമം മുഴുവൻ അറബിപ്പൊന്ന്​ തേടിപ്പോയപ്പോൾ കുഞ്ഞബ്​ദുല്ലയും വിമാനം കയറി. ഖത്തറിൽ ബിസിനസുകാരനായത്​ അങ്ങനെയാണ്​. അവിടെ ജോലിത്തിരക്കിലും പാട്ടുകേൾക്കാൻ സമയം കണ്ടെത്തി. ഖത്തറിലെ സംഗീതാസ്വാദകർ നടത്താറുള്ള മെഹ്​ഫിലുകളിൽ സന്ദർശകനായി. സുഹൃത്ത്​ ഖാലിദ്​ വടകരയുമൊത്തുള്ള ഒരു ഒഴിവുസമയമാണ്​ മനസ്സിൽ കവിതയുണ്ടെന്ന്​ കുഞ്ഞബ്​ദുല്ല തിരിച്ചറിയുന്നത്​. മെഹ്​ഫിലുകൾ ആലപിക്കുന്ന ഖാലിദിനോട്​ പുതിയ​തെന്തെങ്കിലും പാടിക്കൂടെയെന്ന്​ കുഞ്ഞബ്​ദുല്ല ചോദിച്ചു. എങ്കിൽ നിങ്ങൾ  തന്നെ എഴുതിത്തരണമെന്നായി ഖാലിദ്​. അന്ന്​ വൈകുന്നേരത്തെ നടത്തത്തിനിടയിൽ ആദ്യ വരികൾ മനസ്സിലൊഴുകിയെത്തി.
പൊട്ടിവിരിയുന്ന ആശതൻ മല​ർമൊട്ട്​
ആത്മാവിൻ ചില്ലയിൽ എന്നു പൂക്കും.
പൊട്ടിത്തകർന്ന കിനാക്കളെ മയ്യത്ത്​
ഏതൊരു മണ്ണിൽ ഞാൻ ഖബറടക്കും...

ആദ്യ ഗാനത്തി​ന്​ സുഹൃത്തുക്കളിൽ നിന്നു കിട്ടിയ സ്വീകരണം കുഞ്ഞബ്​ദുല്ലയിലെ കവിക്ക്​ കൂടുതൽ പ്രചോദനമായി. വീണ്ടും മനോഹരങ്ങളായ കവിത തുളുമ്പുന്ന നിരവധി ഗാനങ്ങൾ.

വേറിട്ട വഴികൾ
കുഞ്ഞബ്​ദുല്ലക്ക്​ ചില തീരുമാനങ്ങളുണ്ട്​. അതെല്ലാം ശരികളാ​െണന്നും അദ്ദേഹത്തിന്​ ഉറപ്പുണ്ട്​. പാരമ്പര്യ മാപ്പിളപ്പാട്ടുകളിലെ ഇതിവൃത്തങ്ങൾ മുഴുവൻ തിരസ്​കരിച്ചാണ്​ അദ്ദേഹത്തി​ന്‍റെ എഴുത്ത്​. പ്രണയവും ഇസ്​ലാമിക ചരിത്രങ്ങളുമാണ്​ ആദ്യകാലത്തെ മാപ്പിളപ്പാട്ടുകളെങ്കിൽ കുഞ്ഞബ്​ദുല്ലക്ക്​ ആകാശത്തും ഭൂമിയിലുമുള്ള സകല കാര്യങ്ങളും വിഷയമാണ്​. പാട്ടിലെ ജനപക്ഷത്തുനിന്നുള്ള സംസാരമാണ്​ അദ്ദേഹത്തി​​േൻറത്​. ത​ന്‍റെ രചനകളിലൂടെ സാമൂഹികമായും രാഷ്​ട്രീയമായുമുള്ള കാഴ്​ചപ്പാടുകൾമുന്നോട്ടു വെക്കണമെന്നും അന്ധവിശ്വാസങ്ങളെ എതിർക്കുന്നവയാകണമെന്നും നിർബന്ധമുണ്ട്​. സാമ്രാജ്യത്വം, അധിനിവേശം, ആയുധനിർമാണം, യുദ്ധം, സ്​ത്രീധനം, സ്​ത്രീ പീഡനം എന്നിങ്ങനെ പോകുന്നു വിഷയങ്ങൾ. പ്രണയവും വിരഹവും ഭക്തിയും ദേശഭക്തിയും പാട്ടിന്​ വിഷയമായിട്ടുണ്ട്​.

സംഗീതസംവിധായകരെയും ഗായകരെയും തിരഞ്ഞെടുക്കുന്നതിലും കുഞ്ഞബ്​ദുല്ലക്ക്​ ചില ഇഷ്​ടങ്ങളുണ്ട്​. എഴുതിയ 200ഒാളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഖാലിദ്​ വടകര സംഗീതകുടുംബത്തിലെ അംഗമല്ല. തോണിക്കാരനായിരുന്ന ഖാലിദ്​ സംഗീതം സ്വയം നേടിയെടുത്തതാണ്​. ഇങ്ങനെയൊരാളെ അവതരിപ്പിക്കുക വഴി നടപ്പുശീലങ്ങളോട്​ ചില കലഹങ്ങൾ കുഞ്ഞബ്​ദുല്ല നടത്തുന്നു. ആദ്യ കാസറ്റായ ‘ഹാഫിസി’ലെ ഗാനങ്ങൾ ആലപിച്ചവരുടെ കൂട്ടത്തിൽ മത്സ്യക്കച്ചവടക്കാരനും കൊല്ലത്തുകാരനുമായ ഖാദറുണ്ട്​. രചനകളിലെന്നപോലെ ഇശലുകളിലും മാറ്റം വേണമെന്നതിനാൽ ഹിന്ദുസ്​ഥാനി രാഗങ്ങളിലും പാട്ടുകൾ എഴുതിയിട്ടുണ്ട്​ കുഞ്ഞബ്​ദുല്ല.

‘‘എങ്ങനെയെങ്കിലും പാട്ട്​ തട്ടിക്കൂട്ടിയുണ്ടാക്കി കാസറ്റോ ആൽബമോ ഇറക്കലല്ല, നല്ലത്​ പരിചയപ്പെടുത്തലാണ്​ എ​ന്‍റെ ലക്ഷ്യം. മറ്റു സമുദായക്കാർ പാടിയത്​ കൊണ്ടുമാത്രം മാപ്പിളപ്പാട്ട്​ ജനകീയമാകില്ല. ജനകീയ വിഷയങ്ങൾ കൈകാര്യംചെയ്യുക കൂടിവേണം’’ ^കുഞ്ഞബ്​ദുല്ല പറയുന്നു. പുതുതലമുറയിലെ ഗായകരുടെ കടുത്ത വിമർശകൻ കൂടിയാണ്​ കുഞ്ഞബ്​ദുല്ല. ‘‘അവരെ മാപ്പിളപ്പാട്ടു ഗായകർ എന്നു വിളിക്കാൻ പോലും പാടില്ല. മാപ്പിളഭാഷയോ സംസ്​കാരമോ അവരുടെ പാട്ടുകളിലില്ല. മാപ്പിളപ്പാ​െട്ടന്ന ലേബലിൽ അ​െതാക്കെ പുറത്തിറക്കുന്നതാണ്​ അവർ സമൂഹത്തോടു ചെയ്യുന്ന ഏറ്റവുംവലിയ പാതകം. വളരെ കഷ്​ടപ്പെട്ടാണ്​ പഴയ ഗായകരും സംഗീതജ്ഞരും പാട്ടുകൾ ചിട്ടപ്പെടുത്തിയതും പാടിയതും. ഇവരൊക്കെ ആ പാട്ടുകൾ പാടുന്നതോടെ ഒരു തലമുറയുടെ ​െഎഡൻറിറ്റി ഇല്ലാതാക്കുകയാണ്​’’.

കുഞ്ഞബ്​ദുല്ല
 


പാട്ടി​ന്‍റെ വൈവിധ്യങ്ങൾ
രചനയുടെ 20ാം വർഷത്തിൽ ആരും കൈവെച്ചിട്ടില്ലാത്ത ഗാനസമാഹാരവുമായാണ്​ കുഞ്ഞബ്​ദുല്ല എത്തിയത്​. ‘രാഷ്​ട്രീയമാല’ എന്നു പേരിട്ടിരിക്കുന്ന സമാഹാരത്തിലൂടെ ഇന്ത്യയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു അദ്ദേഹം. ഒരു രാജ്യത്തി​ന്‍റെ കുതിപ്പും കിതപ്പും കിനാവും കണ്ണീരുമെല്ലാം ഇൗ രചനകളിലുണ്ട്​. മാലപ്പാട്ടു രീതിയിൽ വേറെയും രചനകളുണ്ട്​ ജി.പിയുടേതായി. കേരളമാല, മീൻമാല, ഭക്ഷണമാല, പച്ചക്കറി മാല തുടങ്ങി ത​ന്‍റെ ചുറ്റിലുമുള്ള സകലകാര്യങ്ങളെ കുറിച്ചും ഇൗ കവി ചിന്തിക്കുന്നു. മുസ്​ലിം ലീഗിനെക്കുറിച്ചുവന്ന പാട്ടുകളിൽ ഏറ്റവും മനോഹരവും പ്രൗഢവുമാണ്​​ ജി.പി എഴുതിയ വരികൾ. പ്രസ്​ഥാനം രൂപവത്​കരിച്ചതി​ന്‍റെ കാരണവും ലക്ഷ്യങ്ങളും നേതാക്കളുടെ മഹിമയുമെല്ലാം ഇൗ പാട്ടിലൂടെ ഇതൾവിരിയുന്നു. കോൺഗ്രസ്​ സംഗീതിക എന്ന പേരിൽ കോൺഗ്രസിനെക്കുറിച്ചും ജി.പി പാടിയിട്ടുണ്ട്​. ദേശീയ കാഴ്​ചപ്പാടാണ്​ ഇൗ പാട്ടി​ന്‍റെ മർമം. ഒരു പ്രവാസിയായതുകൊണ്ടു കൂടിയാകാം ഗൾഫു നാടുകളെ കുറിച്ചും ജി.പി മനോഹരമായി കവിത കോർത്തിട്ടുണ്ട്​. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ  എന്നീ രാജ്യങ്ങളുടെ മഹിമയും പോരിശയും തെളിഞ്ഞ വരികളിൽ ജി.പി കുറിച്ചിടുന്നു. യു.എ.ഇയെക്കുറിച്ചെഴുതിയ ഗാനം അവിടെവെച്ച്​ ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ്​ ഇപ്പോൾ ജി.പി. യു.എ.ഇയിൽ ഹ്രസ്വസന്ദർശനങ്ങൾ മാത്രം നടത്തിയിട്ടുള്ള കവി, ഭാവന കൂടെ പകർന്നാണ്​ പാട്ടു കുറിച്ചത്​.  മലയാളികൾക്ക്​ അഭിമാനിക്കാവുന്ന ഒന്നാണ്​ പാട്ടും അതി​ന്‍റെ ചിത്രീകരണവും.

ചിലപ്പോൾ സ്വയം വിമർശനത്തിനും  മുതിരുന്നു കവി. ഞാനെ​ന്‍റെ മതത്തിനോട്​ പൊരുതുകയാണ്​. അതി​ന്‍റെ കഴുത്തിൽ കെട്ടിയ ഉറ​ുക്കിനെയോർത്ത്​........... 
ജീർണിച്ച പൗരോഹിത്യത്തെ കവി കണക്കിനു പരിഹസിക്കുന്നു. ഒപ്പം സമുദായത്തിന്​ വന്നുപെട്ട ദുരവസ്ഥയിൽ ദുഃഖിക്കുകയും ചെയ്യുന്നു. ജി.പി എഴുതുന്ന അനുസ്​മരണ ഗാനങ്ങൾക്കു​േപാലും പ്രത്യേകത കാണാം. സദ്ദാം ഹുസൈൻ, ശിഹാബ്​ തങ്ങൾ, സി.എച്ച്​. മുഹമ്മദ്​​ ​േകായ, ശൈഖ്​ സഇൗദ്​ ആൽ നഹ്​യാൻ, കെ. കരുണാകരൻ, ടി.പി. ചന്ദ്രശേഖരൻ എന്നിവ​രെക്കുറിച്ചുള്ള രചനകൾ ഇത്​ സാക്ഷ്യപ്പെടുത്തും. പി.ടി. അബ്​ദുറഹ്​മാനും എസ്​.എ. ജമീലും കെ.ജി. സത്താറുമെല്ലാം സഞ്ചരിച്ച പാട്ടുവഴിയിലൂടെ ജി.പിയും സഞ്ചരിക്കുകയാണ്​. മാപ്പിളപ്പാട്ടി​ന്‍റെ ചരിത്രത്തിൽ ജി.പിക്കും ഒരു സ്​ഥാനം സ്വന്തമായുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohanadapuram nativeMappila singermusic newsKunjabdullaGP
News Summary - Mappila Singer Kunjabdulla Alias GP in Doha -Music News
Next Story