നല്ല സംഗീതം കേട്ടിട്ടാണോ നിങ്ങൾ ദിവസം ആരംഭിക്കുന്നത്, കാര്യങ്ങൾ യാന്ത്രികമായി സഞ്ചരിക്കുമ്പോൾ അല്പം ബോറടി തോന്നാറില്ലേ..ഒരു ബോറിങ് റിപ്പോർട്ടിൽ നിങ്ങളുടെ ഡെസ്ക്ക് ഫയലിംഗ് തയ്യാറാവുമോ. അതല്ലെങ്കിൽ ഗതാഗതക്കുരുക്കിലകപ്പെട്ട് മുഷിഞ്ഞുവെന്ന് കരുതുക. ഇത്തരം സന്ദർഭങ്ങളിൽ ഒരു നല്ല ട്യൂൺ ഉപയോഗിച്ച് നിങ്ങൾക്ക് പ്രവർത്തികൾ ചെയ്യാം.
പുതുതായി റിലീസ് ചെയ്ത ലക്കി അലി ആൻറ് U2 മാഷപ്പ് കേട്ടു നോക്കൂ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിൻ ശർമയുടേതാണ് ഈ സൃഷ്ടി. 90കളുടെ നൊസ്റ്റാൾജിയകൾ ചേർത്ത് മനോഹരമായി നിർമിച്ച Lucky Ali O Sanam എന്ന ഹിറ്റ് ഗാനവും ഐറിഷ് റോക്ക് ബാന്ഡ് U2 ന്റെ ഹിറ്റ് ഗാനം i still haven't found what i'm looking for ചേർത്താണ് ഈ മാഷപ്പ്.