Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനിങ്ങള്‍...

നിങ്ങള്‍ കേട്ടിട്ടുണ്ടോ ജോസഫിന്‍െറ പാട്ട്? 

text_fields
bookmark_border
നിങ്ങള്‍ കേട്ടിട്ടുണ്ടോ ജോസഫിന്‍െറ പാട്ട്? 
cancel

മുന്‍ മന്ത്രി പി.ജെ. ജോസഫ് നല്ളൊരു പാട്ടുകാരനാണെന്ന് പലര്‍ക്കും അറിയാം. ഇപ്പോഴും അദ്ദേഹം പൊതുവേദികളിലും സൗഹൃദ സദസ്സുകളിലും പാടാറുണ്ട്. ഏത് പിരിമുറുക്കത്തിനിടയില്‍ നിന്നാലും രണ്ടുവരി പാടാന്‍ പറഞ്ഞാല്‍ ജോസഫ് അവസരം കൈവിടില്ല. അത്രക്കുണ്ട് പാട്ടുമായി ജോസഫിനുള്ള സഖ്യം. കേരളാകോണ്‍ഗ്രസ് എത്ര പിളര്‍ന്നാലും ജോസഫും പാട്ടും തമ്മിലുള്ള ബന്ധം അത്ര പെട്ടെന്ന് പിളരില്ളെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയും. എന്നാല്‍, ഇവരില്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. പി.ജെ. ജോസഫ് സിനിമയില്‍ പാടിയ കഥ. അതും യേശുദാസും ചിത്രയുമൊക്കെ പാടിയ സിനിമയില്‍. പടം പുറത്തിറങ്ങാത്തതുകൊണ്ടും അന്ന് ചാനല്‍ പ്രളയമില്ലാത്തതുകൊണ്ടും അധികമാരും അറിഞ്ഞില്ളെന്നുമാത്രം. എങ്കിലും ഇടക്കൊക്കെ ആകാശവാണിയിലൂടെ ജോസഫിന്‍െറ ആ വിഷാദഗാനം ഒഴുകിയത്തെി.

പക്ഷേ, ജോസഫ് സിനിമയില്‍ പാടിയെന്ന് അറിയുന്നവരും ആ പാട്ട് കേട്ടവരും ചുരുക്കം. കൃത്യം 32 വര്‍ഷം മുമ്പ് 1984ലായിരുന്നു അത്. പാട്ടിന്‍െറ ശില്‍പികള്‍ ചില്ലറക്കാരല്ല. അക്കാലത്തെ തിരക്കേറിയ ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടിയും സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും. ചിത്രം ‘ശബരിമല ദര്‍ശനം’. ഇനി ജോസഫ്തന്നെ പറയട്ടെ:  ‘ചിത്രത്തിന്‍െറ നിര്‍മാതാക്കള്‍ എന്‍െറ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മന്ത്രിയുടെ തിരക്കുകള്‍ക്കിടയിലും പാടാനത്തെിയത്. ജെറി അമല്‍ദേവിന്‍െറ താല്‍പര്യവും അതിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ സ്റ്റേജില്‍ പാടിയിരുന്നു. കുറേ റിഹേഴ്സലുകള്‍ക്ക് ശേഷമാണ് പാടാന്‍ നിന്നത്. ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. എനിക്കിഷ്ടപ്പെട്ട ഈണവും വരികളുമായിരുന്നു. പരമാവധി നന്നായി പാടാന്‍ ശ്രമിച്ചു’.

‘ഈ ശ്യാമസന്ധ്യ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി
ഹൃദന്തം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയേ ദേവതേ..’ ഇങ്ങനെയാണ് പാട്ടിന്‍െറ പല്ലവി. ജോസഫ് പാടാനായി സ്റ്റുഡിയോയിലേക്ക് കടന്നുവന്നത് ഇന്നും ഓര്‍മയുണ്ട് ജെറി അമല്‍ദേവിന്. 

‘നിര്‍മാതാക്കളുടെ അടുത്ത സുഹൃത്തായിരുന്നു പി.ജെ. ജോസഫ്. മന്ത്രി പാടുന്നു എന്നത് സിനിമയിലേക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കാനുള്ള ഘടകമായും നിര്‍മാതാക്കള്‍ കണ്ടു. യേശുദാസിന്‍െറ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് അദ്ദേഹത്തിന്‍െറ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. ജോസഫിന് കഴിയുന്നതിന്‍െറ പരമാവധി നന്നായിതന്നെ പാടി. പക്ഷേ, പടം പെട്ടിയിലായതോടെ പാട്ട് ശ്രദ്ധിക്കപ്പെട്ടില്ല’-ജെറിയുടെ വാക്കുകള്‍. ചിത്രത്തിലെ മറ്റ് രണ്ട് ഗാനങ്ങള്‍ യേശുദാസും ഒരെണ്ണം ചിത്രയും പാടി. ¤െക്കാര്‍ഡിങ് പൂര്‍ത്തിയായതോടെ പടം നിലച്ചു. അങ്ങനെ ജോസഫിന്‍െറ ആദ്യ പാട്ടിന് തിരശീലയിലത്തൊന്‍ ഭാഗ്യമില്ലാതെ പോയി. അതില്‍ ജോസഫിന് വലിയ നിരാശയുമില്ല. ഗാനങ്ങള്‍ തരംഗിണി പുറത്തിറക്കിയെങ്കിലും യേശുദാസ് പാടിയ ‘ശബരിമലയൊരു പൂങ്കാവനം’ ആണ് കൂടുതല്‍ ശ്രദ്ധേയമായത്. 

പിന്നീടും സിനിമയില്‍ പാടാനുള്ള ക്ഷണം പലതവണ ജോസഫിനെ തേടിയത്തെി. ‘സിനിമാ പാട്ടുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടും രാഷ്ട്രീയത്തിന്‍െറ തിരക്കുകള്‍ മൂലവും വേണ്ടെന്ന് വെച്ചു’-ജോസഫ് പറയുന്നു. എന്നാല്‍, പിന്നീട് യേശുദാസും എം.ജി. ശ്രീകുമാറും ചിത്രയും ഉള്‍പ്പെടെയുള്ള ഗായകര്‍ക്കൊപ്പം വേദിയില്‍ ജോസഫ് പാട്ടുകാരനായത്തെി. ചില ഭക്തിഗാന ആല്‍ബങ്ങള്‍ക്ക് വേണ്ടിയും പാടി. അപ്പോഴും ജോസഫിനൊപ്പം ഉണ്ട് അറിയപ്പെടാത്ത രഹസ്യം പോലെ ആ പഴയ സിനിമാപാട്ടിന്‍െറ കഥ.

Show Full Article
TAGS:p.j joseph 
Next Story