Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവീണ്ടും കണ്ണ​െൻറ...

വീണ്ടും കണ്ണ​െൻറ പാട്ടു പാടി സിവ ധോണി- VIDEO

text_fields
bookmark_border
വീണ്ടും കണ്ണ​െൻറ പാട്ടു പാടി സിവ ധോണി- VIDEO
cancel

അദ്വൈതം എന്ന സിനിമയിലെ ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായ  കുഞ്ഞുതാരമാണ് ക്രിക്കറ്റ്​താരം എം.എസ് ധോണിയുടെ മകള്‍ സിവ. വീണ്ടും കണ്ണനെ കുറിച്ചുള്ള മലയാളം പാട്ട് പാടി​ മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ് സിവധോണി.

‘കണികാണും നേരം കമലാനേത്ര​​​െൻറ..’ എന്ന് തുടങ്ങുന്ന കൃഷ്ണ ഭക്തി ഗാനമാണ് സിവ പാടിയിരിക്കുന്നത്​.ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

കയ്യിൽ ടാബും പിടിച്ച്​ ‘കണി കാണും നേരം’ പാടുന്ന സിവ ഇടക്ക്​ ചുമക്കുന്നുണ്ട്​. എങ്കിലും പാട്ടി​​​െൻറ പല്ലവിയും അനുപല്ലവിയും പാടിയാണ്​ കുഞ്ഞുമിടുക്കി നിർത്തുന്നത്​. സിവയുടെ പാട്ട്​ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

സിവയുടെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ മുതലേ സിവയെ മലയാളം പഠിപ്പിച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍. സിവയുടെ മലയാളിയായ ആയയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 
നേരത്തെ സിവ ചപ്പാത്തി പരത്തുന്ന വിഡിയോയും ധോണി പങ്കുവെച്ചിരുന്നു. 

Show Full Article
TAGS:Ziva Dhoni MS Dhoni Malayalam song social media music news 
News Summary - Ziva Dhoni's new Malayalam song viral in social media- Music news
Next Story