യൂട്യൂബ്​ കീഴടക്കി കുഞ്ഞു ശ്രേയ; അബ്രഹാമി​െൻറ സന്തതികളിലെ ആദ്യ ഗാനം VIDEO

17:21 PM
15/05/2018
mammootty-sreya

ഏറെ പ്രതീക്ഷയുമായി വരുന്ന മമ്മൂട്ടി ചിത്രം ‘അബ്രഹാമി​​െൻറ സന്തതി’കളിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘യെരുസലേം നായകാ’ എന്നു തുടങ്ങുന്ന ഗാനത്തിൽ മീ​ശ പിരിച്ച്​ മാസ്സ്​ ഗെറ്റപ്പിലാണ്​ മമ്മൂട്ടിയെത്തുന്നത്​. മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞു ഗായിക ശ്രേയാ ജയദീപാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. റഫീഖ്​ അഹമ്മദി​​െൻറ വരികൾക്ക്​ ഇണമിട്ടിരിക്കുന്നത്​ ഗോപി സുന്ദറും.

യൂട്യൂബിൽ 25,000ത്തോളം ലൈക്കുകളും മൂന്നര ലക്ഷത്തോളം കാഴ്​ചക്കാരുമായി മുന്നേറുന്ന ഗാനം നിലവിൽ ട്ര​െൻറിങ്ങിൽ ഒന്നാമതാണ്​.

പതിറ്റാണ്ടുകളോളം മോളിവുഡിലെ വിലയേറിയ അസോസിയേറ്റ്​ സംവിധായകനായി തിളങ്ങിയ ഷാജി പാടൂരാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​.​ തിരക്കഥ ഒരുക്കിയത്​​ ബ്ലോക്​ബസ്റ്റർ ചിത്രം ‘ഗ്രേറ്റ്​ഫാദറി​​െൻറ’ സംവിധായകൻ ഹനീഫ്​ അദേനിയാണ്​.

ടേക്​ ഒാഫ്​ എന്ന സൂപ്പർ ഹിറ്റ്​ ചിത്രത്തി​​െൻറ സംവിധായകനായ മഹേഷ്​ നാരായണനാണ്​ എഡിറ്റിങ്​ നിർവഹിച്ചിരിക്കുന്നത്​. ഗാങ്​സ്റ്ററിനടക്കം കാമറ ചലിപ്പിച്ച ആൽബി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ദേശീയ അവാർഡ്​ ജേതാവായ സന്തോഷ്​ രാമനാണ്​ കലാ സംവിധാനം. 

Loading...
COMMENTS