ഇൻറർനെറ്റ് കീഴടക്കി മാണിക്യ മലർ;  താരമായി പ്രിയാവാര്യർ

16:05 PM
12/02/2018

ഇൻറർനെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ ഒരേയൊരു പാട്ടാണ് ഇപ്പോൾ താരം. അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലെ ടീസർ മാണിക്യമലരായ പൂവേ എന്ന ഗാനം. വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒരേ സമയം  വൻ വൈറലായി മുന്നേറുന്ന പാട്ട് ഒടുവിൽ മലയാളക്കരയും കടന്ന് രാജ്യാതിർത്തികൾ ഭേദിച്ച് മുന്നേറുകയാണ്.ആരാണീ പെൺകുട്ടി
കണ്ണിറുക്കിക്കാണുന്ന പെൺകുട്ടിയുടെ ഭാവങ്ങളാണ് തരംഗമായത്. പെൺകുട്ടി ആരെന്നറിയാനായി ജനം തിരഞ്ഞപ്പോൾ അത് ഗൂഗളിലും ഒാളമുണ്ടാക്കി. പ്രിയ പ്രകാശ് വാര്യർ എന്ന തൃശൂർകാരിയാണ് ഈ പെൺകുട്ടിയെന്ന് ഒടുവിൽ വാർത്തകളെത്തുകയായിരുന്നു. കണ്ണിറുക്കി കാണിക്കുന്ന രംഗങ്ങളോട് കൂടിയ പാട്ടാണ് യൂട്യൂബിലെയും താരം. ജിമിക്കിക്കമ്മൽ, പ്രേമത്തിലെ മലരേ, പൂമരം എന്നീ പാട്ടുകളാണ് മുമ്പ് മലയാളത്തിൽ നിന്ന് വൻ വൈറലായിരുന്നത്. എന്നാൽ അഡാർ ലവ് ഇതിനെയെല്ലാം കടത്തിവെട്ടുന്ന കുതിപ്പാണ് കാഴ്ചവെച്ചത്. 


ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്സ്
പാട്ട് വൈറലായതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പ്രിയയുടെ ഫോളോവേഴ്സിൻെറ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. പാട്ട്  വൈറലായതിന് പിന്നാലെ ഫേസ്ബുക്കിൽ പ്രൊഫൈലില്ലാതിരുന്ന പ്രിയയുടെ പേരിൽ  വ്യാജ അക്കൗണ്ടുകൾ നിരവധിയാണെത്തിയത്. എന്നാൽ പിന്നീട് താരം തന്നെ പുതിയ ഫേസ്ബുക്ക് അക്കൗണ്ടുമായി രംഗത്തെത്തി. 


ഏറ്റെടുത്ത് ട്രോളന്മാർ
ഇന്ത്യയുടെ വിവിധ നേതാക്കളെയും താരങ്ങളെയും വെച്ചുള്ള പാട്ടിൻെറ എഡിറ്റ് ചെയ്ത ഭാഗങ്ങൾ നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിൽ. അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാർത്തകളിൽ വരെ മലയാള ഗാനം ഇടംപിടിച്ചിരിക്കുന്നു. 
 


 

 
 


 

COMMENTS