വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

23:28 PM
10/09/2018
vikom-vijalakshmi

വൈ​ക്കം: കാ​റ്റേ കാ​റ്റേ പൂ​ക്കാ​മ​ര​ത്തി​ൽ എ​ന്ന ഗാ​നം ആ​ല​പി​ച്ച് മ​ല​യാ​ള സം​ഗീ​ത​ലോ​ക​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച സം​ഗീ​ത​ജ്ഞ വൈ​ക്കം വി​ജ​യ​ല​ക്ഷ്​​മി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ബ​ന്ധു​ക്ക​ളു​ടെ​യും സം​ഗീ​താ​സ്വാ​ദ​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30നും 11.30​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ഉ​ദ​യ​നാ​പു​ര​ത്ത്​ ഉ​ഷാ നി​ല​യ​ത്തി​ൽ ന​ട​ന്നു.

ഒ​ക്​​ടോ​ബ​ർ 22നാ​ണ് വി​വാ​ഹം. സം​ഗീ​താ​സ്വാ​ദ​ക​നാ​യ പാ​ലാ പൂ​ലി​യ​ന്നൂ​ർ കൊ​ച്ചൊ​ഴു​ക​യി​ൽ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ​യും ലൈ​ലാ​കു​മാ​രി​യു​ടെ​യും മ​ക​ൻ അ​നൂ​പാ​ണ് വ​ര​ൻ. മി​ക​ച്ച പാ​ട്ടു​കാ​ര​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​ണ്.
ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ജ​യ​ല​ക്ഷ്മി​യും കു​ടും​ബ​വു​മാ​യി ഉ​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​ബ​ന്ധം വി​വാ​ഹ​ബ​ന്ധ​ത്തി​ന് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. 

Loading...
COMMENTS