എൻെറ നിറത്തിലും രൂപത്തിലും ആത്മവിശ്വാസം; എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പില്യാ
text_fieldsഒരാളെ നിറത്തിൻെറ പേരിലും രൂപത്തിൻെറ പേരിലുമെല്ലാം ബോഡി ഷെയ്മിങ്ങ് നടത്തുന്നവർക്ക് രസകരമായ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഗായകൻ വിധുപ്രതാപ്. കഴിഞ്ഞ ദിവസം ഭാര്യയുമൊത്തുള്ള ചിത്രം വിധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആരും ചലഞ്ച് ചെയ്തില്ലെങ്കിലും ഞാനും പോസ്റ്റുന്നു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം എന്ന ക്യാപ്ഷനിലായിരുന്നു വിധുവിൻെറ പോസ്റ്റ്അതിന് താഴെ വിധുവിന് ആശ്വാസവാക്കുകളുമായി എത്തിയവർക്കാണ് ഗായകൻെറ മറുപടി വിഡിയോ.
തൻെറ നിറത്തിലും രൂപത്തിലും ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ചിത്രം പോസ്റ്റ് ചെയ്തതെന്നും വിധു പ്രതാപ് വിഡിയോയിൽ പറയുന്നു. അതിന് ആശ്വാസവാക്കുകളുമായി എത്തിയവരാണ് തന്നെ മാനസികമായി തകർത്തതെന്നും തമാശരൂപേണ വിഡിയോയിൽ പറയുന്നുണ്ട്. എന്തായാലും ബോഡിഷെയ്മിങ്ങിനെതിരെയുള്ള വിധു പ്രതാപിൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
