Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവൈക്കം വിജയ ലക്ഷ്മി...

വൈക്കം വിജയ ലക്ഷ്മി വിവാഹത്തിൽ നിന്ന്​ പിൻമാറി 

text_fields
bookmark_border
വൈക്കം വിജയ ലക്ഷ്മി വിവാഹത്തിൽ നിന്ന്​ പിൻമാറി 
cancel

​കൊച്ചി: നിശ്​ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച്​ മാസം 29നായിരുന്നു വിവാഹം നിശ്​ചയിച്ചിരുന്നത്​. വാർത്താ സമ്മേളനത്തിലുടെയാണ്​ വിജയലക്ഷ്മി​ തന്നെയാണ്​ ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്​. 

സന്തോഷി​െൻറ പെരുമാറ്റത്തിൽ വന്ന മാറ്റമാണ്​ വിവാഹത്തിൽ നിന്ന്​ പിൻമാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന്​ വിജയലക്ഷി പറഞ്ഞു. വിവാഹശേഷം സംഗീത പരിപാടി നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്​കൂളിൽ അധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ്​ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ്​ വിവാഹശേഷം ത​െൻറ വീട്ടിൽ താമസിക്കാമെന്ന്​ നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷി​െൻറ ബന്ധുവി​െൻറ വീട്ടിൽ താമസിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്​മി പറഞ്ഞു. 

തങ്ങളുടെ വീട്ടിൽ താമസിക്കാമെന്ന്​ സന്തോഷ്​ സമ്മതിച്ചതാണെന്നും വിജയ ലക്ഷ്​മിയുടെ സംഗീത ജീവിതത്തിന്​ തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ്​ വി. മുരളീധരനും പറഞ്ഞു. പത്രത്തിൽ പരസ്യം നൽകിയശേഷമാണ്​ സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്​ചയം വരെ എത്തിയതും. ആരുടെയും ​പ്രേരണയാലല്ല സ്വന്തം ഇഷ്​ടപ്രകാരമാണ്​ വിവാഹത്തിൽ നിന്ന്​ പിൻമാറുന്നതെന്നും വിജയലക്ഷ്​മി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vaikom vijayalakshmi
Next Story