സർവം മംഗളം; വൈക്കം വിജയലക്ഷ്​മിയുടെ മൈലാഞ്ചി വീഡിയോ 

16:29 PM
02/11/2018
vaikom-vijayalakshmi-wedding

വൈക്കം: വിവാഹിതയായ തെന്നിന്ത്യയുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ മനോഹരമായ മൈലാഞ്ചി വീഡിയോ പുറത്തുവിട്ടു. വിവാഹത്തലേന്നുള്ള വിജയലക്ഷ്​മിയുടെ മൈലാഞ്ചി ചടങ്ങും അതിനിടെ പാടിയ മനോഹരമായ പാട്ടുമൊക്കെയാണ്​ വീഡിയോയിൽ ഉള്ളത്​. ശിവാജി എന്ന ചിത്രത്തിൽ വിജയലക്ഷ്​മി ആലപിച്ച്​ സൂപ്പർഹിറ്റായ സൊപന സുന്ദരി എന്ന ഗാനമായിരുന്നു പാടിയത്​.

വിവാഹദിനം അതീവ സന്തോഷവതിയായി കാണപ്പെട്ട വിജയലക്ഷ്​മിയുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്​. വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ച്​ പാലാ സ്വദേശിയും മിമിക്രി ആർട്ടിസ്​റ്റുമായ അനൂപായിരുന്നു വിജയലക്ഷ്​മിക്ക്​​ താലിചാർത്തിയത്​. സംഗീത-സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പ​െങ്കടുത്തിരുന്നു. 

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ്‌ ഇൻറീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്‌ടര്‍ കൂടിയായ അനൂപ്‌. സംഗീതപ്രാവീണ്യമാണ്​ വിജയലക്ഷ്​മിയെ വിവാഹം കഴിക്കാൻ അനൂപിനെ പ്രേരിപ്പിച്ചത്​. തുടർന്ന്​ ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതോടെ സെപ്​റ്റംബറിൽ മോതിരക്കൈമാറ്റം നടന്നിരുന്നു. 1987ല്‍ വൈക്കത്തെത്തിയ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്​ ദക്ഷിണവെച്ചാണ്​ വിജയലക്ഷ്‌മി സംഗീതലോകത്തേക്ക്‌ കടന്നുവന്നത്‌.

2013ല്‍ കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ പൂക്കാമരത്തിലെ’ എന്ന ഗാനം ശ്ര​​ദ്ധനേടി. പിന്നീട് മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളിലും സജീവസാന്നിധ്യമായി. നിരവധി പുരസ്​കാരവും ഡോക്ടറേറ്റും സ്വന്തമാക്കിയിരുന്നു. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധര​​​െൻറയും വിമലയുടെയും ഏകമകളാണ്​ വിജയലക്ഷ്മി. കാഴ്​ചശക്തി തിരിച്ചുകിട്ടാൻ അമേരിക്കയിൽ ചികിത്സയും നടത്തുന്നുണ്ട്​. 

Loading...
COMMENTS