യുവാൻ ശങ്കർരാജയുടെ സംഗീതത്തിൽ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിലെ ‘വാൻതൂരൽ’ എന്ന ഗാനത്തിെൻറ ലിറിക്കൽ വീഡിയോ ഇറങ്ങി. ദേശീയ പുരസ്കാര ജേത്രിയായ സാധനാ സർഗത്തിെൻറയും മഹാനടൻ മമ്മൂട്ടിയുടെയും പ്രകടനമാണ് ഗാനത്തിെൻറ ഹൈലൈറ്റ്.
വൈരമുത്തുവിെൻറ വരികൾക്ക് യുവാൻ ഇണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തമിഴ് പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായികയായി എത്തുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലുണ്ട്.