ബിസ്​മില്ലാ ഖാ​െൻറ മകൻ സമീൻ ഹുസൈൻ ഖാൻ നിര്യാതനായി

20:41 PM
10/02/2018
Zamin_Hussain_Bismillah

വാരാണസി: പ്രശസ്​ത ഷെഹനായ്​ വാദകൻ ഉസ്​താദ്​​ ബിസ്​മില്ലാ ഖാ​​െൻറ മകൻ സമീൻ ഹുസൈൻ ഖാൻ (74) നിര്യാതനായി. വൃക്കരോഗത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന ഹുസൈൻ ഖാൻ ശനിയാഴ്​ച രാവിലെയാണ്​ വാരാണസിയിലെ കാളി മഹലിലുള്ള വീട്ടിൽ മരിച്ചത്​​.

ഭാര്യയും ആറു മക്കളുമുള്ള ഇദ്ദേഹത്തി​​െൻറ ഏക പുത്രൻ അഫാഖ്​ ഹൈദർ പിതാമഹ​​െൻറ പാത പിന്തുടർന്ന്​ ഷെഹനായ്​ വാദനരംഗത്ത്​ പ്രശസ്​തനാണ്​. മൃതദേഹം ഉസ്​താദ്​​ ബിസ്​മില്ലാ ഖാ​​െൻറ ഖബറിന്​ സമീപത്തായി അടക്കം ചെയ്യുമെന്ന്​ കുടുംബാംഗങ്ങൾ അറിയിച്ചു

COMMENTS