അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ഡോ​ൺ വി​ല്യം​സ്​ അ​ന്ത​രി​ച്ചു

21:45 PM
09/09/2017
ലോ​സ്​ ആ​ഞ്​​ജ​ല​സ്​: അ​മേ​രി​ക്ക​ൻ നാ​ടോ​ടി സംഗീത ഇതിഹാസം ഡോ​ൺ വി​ല്യം​സ്(78) അ​ന്ത​രി​ച്ചു. ‘ജ​ൻ​റ​ൽ ​ജ​യ​ൻ​റ്’​ എ​ന്ന വി​ളി​പ്പേ​രു​ള്ള ​ഡോ​ൺ വി​ല്യം​സ്​ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ലോ​ക​ത്തെ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ഭ​രി​ത​മാ​ക്കി​യ ‘​െഎ ​ബി​ലീ​വ്​ ഇ​ൻ യു’, ‘​ട​ൽ​സാ ടൈം’, ‘േ​ലാ​ഡ്​ ​െഎ ​ഹോ​പ്പ്​ ദി​സ്​ ഡെ ​ഇൗ​സ്​ ഗു​ഡ്​’ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ​ക്ക്​​ ശ​ബ്​​ദ​മാ​ധു​ര്യം ന​ൽ​കി​യ​ത്​ ഡോ​ൺ വി​ല്യം​സാ​യി​രു​ന്നു. 1973ലെ ‘​ദ ഷെ​ൽ​ട്ട​ർ ഒാ​ഫ്​ യു​വ​ർ ​​െഎ​സ്​’ എ​ന്ന പാ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു സം​ഗീ​ത​ലോ​ക​ത്തേ​ക്കു​ള്ള തു​ട​ക്കം. പി​ന്നീ​ട്​ നി​ര​വ​ധി ഹി​റ്റു പാ​ട്ടു​ക​ൾ ഡോ​ൺ വി​ല്യം​സ് പു​റ​ത്തി​റ​ക്കി. 2014ൽ ‘​റി​ഫ്ല​ക്​​ഷ​ൻ’ എ​ന്ന ആ​ൽ​ബ​മാ​യി​രു​ന്നു അ​വ​സാ​ന​ത്തേ​ത്. 
COMMENTS