അഭിനയത്തിൽ മാത്രമല്ല ആലാപനത്തിലും മികവുണ്ടെന്ന് തെളിക്കുകയാണ് യുവതാരം ഉണ്ണിമുകുന്ദൻ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം ‘അച്ചായൻസി’ലൂടെയാണ് ഉണ്ണി മുകുന്ദൻ ഗായകനിലേക്കുള്ള ആദ്യ ചുവടുവെച്ചിരിക്കുന്നത്. രതീഷ് വേഗയുടെ സംഗീതസംവിധാനത്തിൽ ‘അനുരാഗം പൂത്തുലയും പോലെ’’ എന്ന പാട്ടാണ് ഉണ്ണി പാടിയിരിക്കുന്നത്.
ഗാനത്തിന് അനുയോജ്യമായ ശബ്ദമാണ് ഉണ്ണിയുടേതെന്ന് മനസിലാക്കിയ രതീഷ് വേഗ താരത്തെക്കൊണ്ടു പാടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാട്ട് പുറത്തിറങ്ങിയതും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.