പ്രേമം ടീം വീണ്ടും; തൊബാമയിലെ ട്രിപ് സോങ് VIDEO
text_fieldsതെക്കേപ്പാട്ട് ഫിലിംസിെൻറയും റാഡിക്കൽ സിനിമാസിെൻറയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോൻസ് പുത്രനും ചേർന്നു നിർമിക്കുന്ന തൊബാമ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. നവാഗതനായ മൊഹ്സിൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താർ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലുണ്ട്. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്സിനും ചേർന്നാണ്. സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷിനോസ് റഹ്മാൻ, രാജേഷ് മുരുഗേഷെൻറതാണ് സംഗീതം, വിഷ്ണു ഗോവിന്ദും ശ്രീശങ്കറും (സൗണ്ട് ഫാക്ടർ) ചേർന്നാണ് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്.
