മനോഹരമായ ശബ്ദവും ആലാപനവും കൊണ്ട് ഇന്ത്യയിലാകമാനം ആരാധകരെ സൃഷ്ടിച്ച ഗായികയാണ് ശ്രേയാ ഘോഷാൽ. ഇന്ത്യയുടെ നവ വാനമ്പാടിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ മലയാളഗാനം ഗാനം പുറത്തുവന്നു.
ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയിലെ ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. ചിത്രത്തിലെ ഗാനം റെക്കോർഡ് െചയ്യുന്നതിനിടെയാണ് ശ്രേയ ഗാനമൊരുക്കിയ നവാഗത സംഗീത സംവിധായകൻ കൈലാസ് മേനോനെ അഭിനന്ദിച്ചത്.
ആഗസ്ത് സിനിമാസിെൻറ ബാനറിൽ ആര്യ, ഷാജി നടേശൻ, സന്തോഷ് ശിവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന തീവണ്ടി സംവിധാനം ചെയ്യുന്നത് നവാഗതനായ ഫെലിനി ടി.പിയാണ്. വിനി വിശ്വലാലിെൻറതാണ് തിരക്കഥ. ഗൗതം ശങ്കർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി ചിത്രസംയോജനവും നിർവഹിക്കുന്നു.