താഴ്‌വരകൾ പച്ചയാകും; സമീർ ബിൻസിയും ഇമാം മജ്ബൂറും വീണ്ടും

14:52 PM
15/05/2020

സൂഫി ഗായകരായ സമീർ ബിൻസിയും ഇമാം മജ്ബൂറും ചേർന്ന് പാടിയ സംഗീത ആൽബം 'താഴ് വരകൾ പച്ചയാകും' ശ്രദ്ധ നേടുന്നു. നിസാം പാരി സംവിധാനം നിർവഹിച്ച ആൽബം ഗായിക രശ്മി സതീഷാണ് ഓൺലൈനിലൂടെ റിലീസ് ചെയ്തത്. പലസ്തീനിയൻ കവി മഹ്മുദ് ദർവീശിന്റെ കവിതയുടെ സ്വതന്ത്യ വിവർത്തനമാണ് ഗാനം. 

മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരിൽ തരം തിരിക്കുന്ന കാലഘട്ടത്തിന്റെ നേർപ്പകർപ്പാണ് 'അവനെയൊന്നുരിയാടാൻ അനുവദിക്കാതവർ ' എന്നു തുടങ്ങുന്ന ഗാനം. ജമീൽ അഹമ്മദ് മൊഴിമാറ്റം നടത്തിയ നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അക്ബർ ആണ്. വിൻഡോ സീറ്റ് സ്റ്റോറീസിന്റെ ബാനറിൽ ishoot സ്‌റ്റുഡിയോയുമായി സഹകരിച്ചാണ് ഗാനം ചിത്രീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്. 

ഷഫീഖ് കൊടിഞ്ഞി  ഛായാഗ്രഹണം, ഷാൻ മുഹമ്മദ് എഡിറ്റിംഗ്, സന്ദീപ് സഹ സംവിധാനവും നിർവഹിച്ചിരിക്കുന്നു. 

Loading...
COMMENTS