വീണ്ടും ഷഹബാസ്​ അമൻ-റെക്​സ്​ വിജയൻ മാജിക്​; തമാശയിലെ പാ​ട്ടെത്തി

20:26 PM
01/05/2019
thamasha-movie-song

കഴിഞ്ഞ വർഷം പ്രേക്ഷകരെ ഏറെ ആകർഷിച്ച രണ്ട്​ ആൽബമായിരുന്നു മായാനദിയും സുഡാനി ഫ്രം നൈജീരിയയും. റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിച്ചപ്പോൾ നമുക്ക്​ ലഭിച്ചത്​ ഒരുപിടി ഹൃദ്യമായ ഗാനങ്ങളായിരുന്നു. ഈ വർഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ്​ നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം​ ചെയ്യുന്ന തമാ​ശ. 

ചിത്രത്തിലെ പാടി ഞാൻ എന്നു തുടങ്ങുന്ന ഗാനം ഇന്ന്​ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ്​ ഗാനത്തിന്​ ലഭിക്കുന്നത്​. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടേതാണ്​ വരികള്‍. 

റൊമാൻറിക്ക് കോമഡി ചിത്രമായ ‘തമാശ’യില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്ത മാപ്പിള സാഹിത്യക്കാരനായ പുലിക്കോട്ടില്‍ ഹൈദറിൻെറ വരികള്‍ക്ക് തുടര്‍ന്നെഴുതുന്ന മുഹ്സിന്‍ പരാരി എന്ന ആമുഖത്തോടെ ഗാനത്തിൻെറ പ്രൊമോ വീഡിയോ  പുറത്തിറങ്ങിയിരുന്നു.

സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അഷ്‌റഫ് ഹംസയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.

Loading...
COMMENTS