യു.​എ​സ്​ പോ​പ്​ ഗാ​യി​ക ടൈ​ല​ര്‍ സ്വി​ഫ്റ്റ് രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്

23:10 PM
09/10/2018
Taylor-Swift

വാ​ഷി​ങ്ട​ണ്‍: ന​വം​ബ​ര്‍ ആ​റി​ന് ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ അ​ർ​ധ​വാ​ര്‍ഷി​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​പ്ഗാ​യി​ക​യും ഹോ​ളി​വു​ഡ്​ താ​ര​റാ​ണി​യു​മാ​യ ടെ​യ്​​ല​ർ സ്വി​ഫ്റ്റ് ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്കു​​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും. ടെ​ന്ന​സി​യി സം​സ്​​ഥാ​ന​ത്താ​ണ്​  സ്വി​ഫ്റ്റ് പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​റ​ങ്ങു​ക.

രാ​ഷ്​​ട്രീ​യ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത അ​വ​ർ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്കു മാ​ത്ര​മേ ഇ​ന്നു​വ​രെ വോ​ട്ട് ചെ​യ്തി​ട്ടു​ള്ളൂ. എ​ല്‍.​ജി.​ബി.​ടി.​ക്യു അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​വ​രി​ലും സ്ത്രീ​പു​രു​ഷ സ​മ​ത്വ​ത്തി​ന് വേ​ണ്ടി പോ​രാ​ടു​ന്ന​വ​രി​ലു​മാ​ണ് പ്ര​തീ​ക്ഷ എ​ന്നാ​യി​രു​ന്നു സ്വി​ഫ്റ്റ്  ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ച​ത്. 

Loading...
COMMENTS