സിവ നായകനാകുന്ന ആക്ഷേപഹാസ്യ ചിത്രം ‘തമിഴ് പടം 2’ലെ ആദ്യ ഗാനം ‘ഞാൻ യാരുമില്ലൈ’ പുറത്ത്. സിവ തന്നെ ആലപിച്ച ഗാനം തമിഴ് സൂപ്പർതാരങ്ങളെ പ്രകീർത്തിക്കുന്ന മാസ്സ് ഗാനങ്ങളെയാണ് പരിഹസിക്കുന്നത്.
കബാലിയിലെ ‘ഞെരുപ്പ് ഡാ’ എന്നു തുടങ്ങുന്ന ഗാനത്തെയാണ് സിവ ലക്ഷ്യമിട്ടിരിക്കുന്നത്. അതിന് പകരമായി ‘പരുപ്പ് ഡാ’ എന്നും ഗാനത്തിൽ പറയുന്നുണ്ട്.
തമിഴ് സിനിമാക്കാരേയും സൂപ്പർതാരങ്ങേളയും പ്രേക്ഷകരെ പോലും കണക്കിന് കളിയാക്കി 2010ൽ പുറത്തുവന്ന ചിത്രമായിരുന്നു തമിഴ്പടം. താര വിഗ്രഹങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ സ്റ്റീരിയോടൈപ്പിനെ പരിഹസിച്ച ചിത്രം അപ്രതീക്ഷിതമായി ബോക്സ് ഒാഫീസിൽ വൻ വിജയം നേടി.
ഇപ്പോഴിതാ ചിത്രത്തിെൻറ രണ്ടാം ഭാഗം വരുന്നു. സി.എസ് അമുധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിവ തന്നെയാണ് നായകനാകുന്നത്. പുതുമുഖം ഇശ്വര്യ മേനോൻ ആണ് നായിക.