അങ്കമാലി ഡയറീസിന് ശേഷം ആൻറണി വർഗീസ് നായകനാകുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘കാതങ്ങളായ് നീളുമീ രാത്രിയിൽ’ എന്ന ഗാനത്തിെൻറ വരികൾ ജോ പോളിേൻറതാണ്. ജേക്സ് ബിജോയ്യുടെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലാണ്.
ചെമ്പൻ വിേനാദ് ജോസ്, വിനായകൻ, അശ്വതി, രാജേഷ് വർമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിെൻറ ട്രൈലർ ശ്രദ്ധനേടിയിരുന്നു. ബി. ഉണ്ണികൃഷ്ണനാണ് നിർമാണം. ബി.സി ജോഷി, ചെമ്പൻ വിനോദ്, ലിേജാ ജോസ് പെല്ലിശ്ശേരി എന്നിവരും നിർമാണ പങ്കാളികളാണ്.