Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസൂഫി ഗായകൻ പ്യാരേലാൽ...

സൂഫി ഗായകൻ പ്യാരേലാൽ വദാലി അന്തരിച്ചു

text_fields
bookmark_border
സൂഫി ഗായകൻ പ്യാരേലാൽ വദാലി അന്തരിച്ചു
cancel

അ​മൃ​ത്​​സ​ർ: പ്ര​ശ​സ്ത​രാ​യ പ​ഞ്ചാ​ബി സൂ​ഫി ഗാ​യ​ക സ​ഹോ​ദ​ര​ന്മാ​രി​ലെ പ്യാ​രേ​ലാ​ൽ വ​ദാ​ലി (75) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പ്യാ​രേ​ലാ​ലി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഉ​സ്താ​ദ് പു​ര​ൻ ച​ന്ദ് വ​ദാ​ലി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് പ്യാ​രേ​ലാ​ൽ. കാ​ഫി​യാ​ൻ, ഗ​സ​ൽ, ഭ​ജ​ൻ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത സ​മ്പ്ര​ദാ​യ​ങ്ങ​ളി​ൽ പാ​ടി പ്ര​ശ​സ്തി​യാ​ർ​ജി​ച്ച​വ​രാ​ണ് വ​ദാ​ലി സ​ഹോ​ദ​ര​ന്മാ​ർ. നി​ര​വ​ധി സം​സ്​​ഥാ​ന, ദേ​ശീ​യ പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. 2003ൽ ​ബോ​ളി​വു​ഡി​ലും ഇ​വ​ർ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ത​നു വെ​ഡ്സ് മ​നു, മോ​സം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ഇ​രു​വ​രും പാ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ​യും ര​ണ്ട്​ ആ​ൺ​മ​ക്ക​ളും മൂ​ന്ന്​ പെ​ൺ​മ​ക്ക​ളു​മു​ണ്ട്.

Show Full Article
TAGS:Sufi singer pyarelal wadali malayalam news 
News Summary - Sufi singer Pyarelal Wadali passes away- music
Next Story