ക്രിസ്പിനും സോണിയയും ഒരുമിച്ച പാട്ട് യൂട്യൂബ് ട്രെൻറിങ്ങിൽ ഒന്നാമത്
text_fieldsമഹേഷിെൻറ പ്രതികാരത്തിലെ ക്രിസ്പിനും സോണിയയും അത്ര പെെട്ടന്നൊന്നും മലയാളികളുടെ മനസ്സിൽ നിന്ന് പോവില്ല. ക്രിസ്പിന് സോണിയയുമായി പ്രണയമാണെന്ന് തെറ്റിധരിച്ച ആർട്ടിസ്റ്റ് ബേബിയെ ചീപ്പ് എന്ന് വിളിച്ചെങ്കിലും മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിൽ ശരിക്കും സോണിയയുമായി ക്രിസ്പിൻ പ്രണയത്തിലാണ്.
ശാംദത്ത് സൈൻ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പുതിയ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ സൗബിനും ലിജി മോൾ ജോസും പ്രധാന വേഷങ്ങളിലുണ്ട്. ഇരുവരും ഒരുമിച്ച ഒരു പാട്ടാണിപ്പോൾ യൂട്യൂബിലെ ട്രെൻറിങ് ലിസ്റ്റിൽ ഒന്നാമത്. ‘കാലമെല്ലാം’ എന്ന ഹരിചരൺ ആലപിച്ച മനോഹരമായ ഗാനത്തിെൻറ സംഗീത സംവിധായകൻ പുതുമുഖമായ ആദർശ് അബ്രഹാം ആണ്. മനു മഞ്ജിത്തിെൻറതാണ് വരികൾ.
ഫവാസ് മുഹമ്മദാണ് ചിത്രത്തിെൻറ തിരക്കഥയൊരുക്കിയത്. കഥ കേട്ട് ഇഷ്ടമായ മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നതിന് പുറമേ നിർമാണവും ഏറ്റെടുക്കുകയായിരുന്നു.
