ദമ്മാം: അതിരുകളില്ലാത്ത മനുഷ്യ നന്മയുടെ സ്നേഹവും ഉൗർജ്ജവുമാണ് താനും സംഘവും സംഗീതത്തിലൂടെ കാണികളിലേക്ക് പകരാൻ ശ്രമിക്കുന്നതെന്ന് പ്രശസ്ത ഇന്ത്യൻ സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി. ദമ്മാമിൽ അരങ്ങേറിയ അറേബ്യൻ ഫെസ ്റ്റിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ഒരുപാട് രാജ്യങ്ങളി ൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സൗദിയിലേക്കുള്ള ക്ഷണം എനിക്ക് ഏറെ ആകാംക്ഷയും സന്തോഷവും പകരുന്നത ായിരുന്നു. മുഹമ്മദ് നബി പിറവികൊണ്ട നാട്, ഇസ്ലാം മതത്തിെൻറ വെളിച്ചം ആദ്യമായി പതിഞ്ഞ ഇടം എന്നീ തലങ്ങളിൽ സൗദി ഒരുപാട് മുന്നേ എെൻറ മനസ്സിൽ പതിഞ്ഞുപോയിരുന്നു. പല തെറ്റിദ്ധാരണകളും പലരും പങ്കു വെച്ചിരുന്നെങ്കിലും ഇൗ നാടിെൻറ ആത്മാവിനെ അറിഞ്ഞ് സംഗീതം പകരാനാകുമെന്ന് എനിക്കുറപ്പായിരുന്നു. അല്ലാഹുവിനെ സ്തുതിച്ചുള്ള ഒരു പാട്ട് ഞാൻ സ്വയം കേമ്പാസ് ചെയ്ത് സൗദിയിലേക്ക് കൊണ്ടുവരികയായിരുന്നു. അത് ഇൗ രാജ്യം ഏറ്റെടുത്തതു പോലെയായിരുന്നു ഇവിടെ നടന്ന പരിപാടിക്ക് ലഭിച്ച പ്രതികരണം സൂചിപ്പിച്ചത്.
18 വയസ്സുവരെ ഒരു ഗ്രാമത്തിെൻറ അതിരുകൾ മാത്രമായിരുന്നു എെൻറ ലോകം. അച്ഛനെ പോലെ ദുബൈയിൽ പ്രവാസിയാവുക എന്നത് മാത്രമായിരുന്നു എെൻറ സ്വപ്നം. എന്നിലെ സംഗീതത്തെ വളർത്തിയെടുത്തത് എെൻറ അച്ഛെൻറ നിർബന്ധമായിരുന്നു. ലോകത്തിെൻറ ഇടങ്ങളിലേക്ക് എന്നെ വളർത്തിയത് ആ സംഗീതമാണ്. എവിടേക്ക് പോയാലും എത്ര വളർന്നാലും എെൻറ ഗ്രാമത്തിെൻറ സ്വച്ഛതയിലേക്ക് തിരിച്ചെത്തുേമ്പാഴാണ് ഞാൻ ഞാനാകുന്നത്. ചെരുപ്പില്ലാതെ എെൻറ പറമ്പിലൂെട നടക്കുകയും, അമ്മ കാത്തുവെക്കുന്ന ചേമ്പും കാച്ചിലും മോരുകറിയും, കാന്താരി മുളകും കഞ്ഞിയും കഴിക്കുന്നതുമാണ് ഏറ്റവും വലിയ സംതൃപ്തി.
പക്ഷെ സംഗീത വേദികളിൽ ഞാൻ എത്തുേമ്പാൾ എെൻറ മുന്നിലെത്തുന്ന േപ്രക്ഷകർക്ക് ആവശ്യമായെതെന്തും പകരാൻ ഞാൻ തയാറാകും. എല്ലാം സംഘർഷങ്ങളേയും മറന്ന് സംഗീതത്തിൽ അവരെ ലയിപ്പിച്ച് മനസ്സിലേക്ക് സമാധാനം പകരുകയാണ് എെൻറ ലക്ഷ്യം. ആദിവാസി കുട്ടികൾക്കായി പ്രത്യേക സംഗീത ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്ന വാർത്തയറിഞ്ഞ് ഞാൻ ഒരുപാട് സങ്കടപ്പെട്ടു. നമുക്ക് ആ നല്ല മനസ്സുകളെ ഇന്നും തിരിച്ചറിയാനാകുന്നില്ല. 500 കുട്ടികളെ പഠിപ്പിച്ചാൽ അവരിൽ നിന്ന് ഒരാൾ എങ്കിലും നാളെ ചരിത്രം രചിച്ചേക്കും അതാണെെൻറ ലക്ഷ്യം.
അമേരിക്കൻ യാത്രക്കിടയിലാണ് തെൻറ സ്വപ്നത്തിന് സമാനമായ ഒരു ഇൻസ്റ്റിറ്റ്യൂട്ട് മെക്സിക്കോയിൽ ഉണ്ടെന്ന് അറിയുന്നത്. അവിടെ ഞാൻ കണ്ടത് എെൻറ സ്വപ്നങ്ങളുെട സാക്ഷാത്കാര രൂപമായിരുന്നു.
ലോകത്തെ എല്ലാം സഗീതജ്ഞരും ഒരു വേദിയിലെത്തി അവരവരുടെ സംഗീതം പകരുന്നത് എെൻറ സ്വപ്നമാണ്. നമ്മൾ പണിഞ്ഞുവെച്ച എല്ലാ മതിലുകളും പൊളിഞ്ഞുടയെട്ട. സഗീതം മനസ്സുകളെ ഒരുമിപ്പിക്കെട്ട. ഇത്തരം പരിപാടികളിലൂടെ ലോകത്തിലെ സംഘർഷങ്ങൾ ഇല്ലാതായേക്കാം. രാജ്യങ്ങൾ ഒന്നായേക്കാം.. ഭരണാധിപൻമാരുടെ മനസ്സിലെ സങ്കുചിത ചിന്തകൾ അലിഞ്ഞു പോയേക്കാം. അതാണ് സംഗീതം. അതിനായാണ് ഞാൻ ജീവിക്കുന്നത് -സ്റ്റീഫൻ ദേവസി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2019 3:09 AM GMT Updated On
date_range 2019-01-15T09:56:39+05:30ഞാൻ പകരുന്നത് വെറും സംഗീതമല്ല, സ്നേഹ ൈചതന്യമാണ് -സ്റ്റീഫൻ ദേവസി
text_fieldsNext Story