ഇതാണോ നിൻെറയൊക്കെ ഹിന്ദുത്വം? സംഘ്പരിവാറിനെതിരെ ശ്രീകുമാരൻ തമ്പി

19:31 PM
11/01/2019
SreekumaranThmbi
ശ്രീ​കു​മാ​ര​ൻ ത​മ്പി

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ തൻെറ പേര് വെച്ച് വ്യാജപ്രചാരണം നടത്തുന്ന സംഘ്പരിവാർ പ്രവർത്തകർക്കെതിരെ പ്രമുഖ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തിൽ കടന്നതിനെതിരെ താൻ ഫേസ്ബുക്കിൽ എഴുതിയത് എടുത്ത് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളുവെന്നും പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാൻ പറയാത്ത കാര്യങ്ങൾ എൻെറ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം ഇതാണോ നിൻെറയൊക്കെ ഹിന്ദുത്വം? എൻെറ ഫേസ്ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻ പറഞ്ഞിട്ടില്ല. 

മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ച് ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം. കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട. നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല. എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട്. സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല- ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Loading...
COMMENTS