Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ കവിതകൾ ആലപിക്കാൻ സോനു നിഗം

text_fields
bookmark_border
മോദിയുടെ കവിതകൾ ആലപിക്കാൻ സോനു നിഗം
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘‘പി.എം നരേന്ദ്ര മോദി’ എന്ന ബോളിവുഡ്​ ചിത്രത്തിൻെറ റിലീസ്​ അനിശ്ചിതത്വത്തിലായിരിക്കെ മോദിയെ കുറിച്ചുള്ള വെബ്​ സീരീസ്​ അണിയറയിൽ ഒരുങ്ങുകയാണ്​. 'മോദി: ജേണി ഓഫ് എ കോമണ്‍മാന്‍' എന്ന പേരില്‍ ഉമേഷ് ശുക്ലയാണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്​.

മോദിയുടെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തി ഒരുങ്ങുന്ന വെബ്​ സീരീസ്​ യൂട്യൂബിൽ മോദിക്ക്​ വേണ്ടി തുടങ്ങുന്ന പുതിയ ചാനലിലാകും റിലീസ്​ ചെയ്യുക. കവിതകൾക്ക്​ സംഗീതം പകരുക സലിം സുലൈമാനും ആലാപനം നിര്‍വ്വഹിക്കുക സോനു നിഗവുമായിരിക്കും​.

വെബ് സീരിസില്‍ മോദിയുടെ കവിതകള്‍ ഉള്‍പ്പെടുത്താനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന്​ സംവിധായകൻ പറഞ്ഞു. മോദിയുടെ പത്ത് കവിതകളാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പത്ത് ഭാഗങ്ങളുള്ള വെബ് സീരിസിലെ ഓരോ ഭാഗത്തിൻെറയും എൻഡ്​-ക്രെഡിറ്റ്​ രംഗങ്ങളിൽ ഒരു കവിത എന്ന നിലയിലാകും ഉൾപെടുത്തുക.

ഏപ്രിലിൽ തന്നെ മോദിയുടെ വെബ് സീരിസ് റിലീസ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്‍റര്‍നെറ്റ് റീലീസ് ആയതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുണ്ടാകുമോയെന്ന് അറിയില്ലെന്നും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും സംവിധായകന്‍ ഉമേഷ് ശുക്ല പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sonu nigam to sing-music news
Next Story