Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമീ ടൂ കാമ്പയിൻ: ഗായകൻ...

മീ ടൂ കാമ്പയിൻ: ഗായകൻ കൈലാഷ്​ ഖേറിനെതിരെയും ലൈംഗികാരോപണം

text_fields
bookmark_border
Sona Mohapatra and khailash kher-music industry news
cancel

ന്യുഡൽഹി: മീ ടൂ കാമ്പയിനിൽ പ്രമുഖർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ തുടരുന്നു. ഗായകൻ ​ൈകലാഷ്​ ഖേറിൽ നിന്ന്​ തനിക്കുണ്ടായ മോശം അനുഭവം പങ്കു വെക്കുകയാണ്​ ഗായികയായ സോന മോഹപത്ര. ട്വിറ്ററിലാണ്​ സോനം കൈലാഷ്​ ഖേറിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്​.

സംഗീത പരിപാടിയെ കുറിച്ച്​ സംസാരിക്കുന്നതിനിടെ കഫെയിൽ വെച്ച്​ കൈലാഷ്​ ഖേർ മോശമായി പെരുമാറിയെന്നാണ്​ വെളിപ്പെടുത്തൽ.

തങ്ങളുടെ ഇരുവരുടേയും ബാൻറ്​ നടത്താനിരിക്കുന്ന സംഗീത പരിപാടിയെ കുറിച്ച്​ സംസാരിച്ചിരിക്കു​കയായിരുന്നു. അതിനിടെ മോശമായ രീതിയിൽ കൈലാഷ്​ ഖേർ സ്​പർശിച്ചു.​ കൈലാഷ്​ ഖേറി​​​​​​െൻറ മോശം പെരുമാറ്റം പിന്നെയും പല തവണ തുടർന്നതായും സോന ആരോപിക്കുന്നു.

ധാക്കയിൽ ഒരു സംഗീത പരിപാടിക്കായി പോയപ്പോൾ അദ്ദേഹം പല തവണ ത​​​​​​െൻറ ഫോണിലേക്ക്​ വിളിച്ചു. ഫോൺ എടുക്കാതായപ്പോൾ സംഘാടകരുടെ ഫോണിലേക്ക്​ വിളിച്ച് തന്നോട്​ സംസാരിക്കണമെന്ന്​ ആവശ്യപ്പെട്ടു. റിഹേഴ്​സൽ ഒഴിവാക്കി അദ്ദേഹത്തി​​​​​​െൻറ മുറിയിലേക്ക്​ എത്താനായിരുന്നു നിർദേശം - സോന ആരോപിച്ചു

ഹിന്ദുസ്​ഥാൻ ടൈംസിലെ ഫോ​േട്ടാ ജേണലിസ്​റ്റ്​ നടാഷ ഹേമരഞ്​ജിനി, കൈലാഷ്​ ഖേറിൽ നിന്ന്​ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതോടെയാണ്​ സോന ത​​​​​​െൻറ അനുഭവവും പരസ്യമാക്കിയത്​. ഒരു അഭിമുഖത്തിനായി കൈലാഷി​നെ സമീപിച്ച ത​​​​​​െൻറയും സുഹൃത്തായ മ​െറ്റാരു വനിത ഫോ​േട്ടാ ജേണലിസ്​റ്റി​​​​​​െൻറയും ദേഹത്ത്​ അപമര്യാദയായി സ്​പർശിച്ചുവെന്നാണ്​ നടാഷയുടെ വെളിപ്പെടുത്തൽ.

ഇവരുടെ ട്വീറ്റിനെ പിൻപറ്റി നിരവധി പേരാണ്​ കൈലാഷ്​ ഖേറിൽ നിന്നുണ്ടായ അതിക്രമത്തെ കുറിച്ച്​ തുറന്നു പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsMe Toomusic industry newssona mohapatrakailash kher
News Summary - Sona Mohapatra lashes out at Kailash Kher, narrates her own Me Too story -music story
Next Story