ഒടുവിൽ റാനു മൊണ്ടലിനെതിരെയും സമൂഹ മാധ്യമം

11:15 AM
06/11/2019
Renu-Mandal

തെ​രു​വു​ഗാ​യി​ക​യി​ൽ​നി​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ൽ സെ​ലി​ബ്രി​റ്റി പ​ദ​വി​യി​ലെ​ത്തി​യ ഗാ​യി​ക റാ​നു മ​രി​യ മൊ​ണ്ട​ലി​നെ​തി​രെ അ​തേ സ​മൂ​ഹ​മാ​ധ്യ​മ ജ​ന​ക്കൂ​ട്ടം. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പാ​ടു​ന്ന വി​ഡി​യോ​യി​ലൂ​െ​ട പ്ര​ശ​സ്​​തി​യി​ലേ​ക്കു​യ​ർ​ന്ന റാ​നു​വി​െൻറ പെ​രു​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ചാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ രം​ഗ​ത്തു വ​ന്ന​ത്. 

ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​വെ​ച്ച്​ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച ആ​രാ​ധി​ക​യോ​ട്​ അ​നി​ഷ്​​ടം കാ​ണി​ച്ച​താ​ണ്​ അ​വ​ർ​ക്ക്​ വി​ന​യാ​യ​ത്. തോ​ളി​ൽ ത​ട്ടി വി​ളി​ച്ച​ത്​ ഇ​ഷ്​​ട​പ്പെ​ടാ​തെ പ്ര​തി​ക​രി​ച്ച റാ​നു​വി​​െൻറ രീ​തി മോ​ശ​മാ​യി​പ്പോ​യി എ​ന്നാ​ണ്​​ ചി​ല​ർ പ്ര​തി​ക​രി​ച്ച​ത്.

‘‘ഞ​ങ്ങ​ൾ അ​വ​രെ പ്ര​ശ​സ്​​ത​യാ​ക്കി, ക​ണ്ടി​ല്ലേ അ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ മ​നോ​ഭാ​വം’’ എ​ന്നു​വ​രെ ചി​ല​ർ പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ പ്ര​തി​ക​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Loading...
COMMENTS