എസ്. ജാനകി സംഗീതജീവിതം നിർത്തുന്നു
text_fieldsബംഗളൂരു: പ്രശസ്ത ഗായിക എസ്. ജാനകി സംഗീത ജീവിതത്തോട് വിടപറയുന്നു. മൈസൂരുവിൽ 28ന് നടക്കുന്ന പരിപാടിക്കുശേഷം പൊതുപരിപാടികളിൽ പാടുകയില്ലെന്ന് ജാനകി പറഞ്ഞു. മൈസൂരു സർവകലാശാലയിലെ മാനസഗംഗോത്രി ഓപൺഎയർ ഓഡിറ്റോറിയത്തിൽ വൈകീട്ട് 5.30 മുതൽ രാത്രി 10.30 വരെയാണ് പരിപാടി.
1957ൽ 19ാം വയസ്സിൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, കന്നട, തമിഴ് ഉൾപ്പെടെ പത്തിലധികം ഭാഷകളിൽ 20,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
