ജഗ് ജീത് സിങ്ങിന്‍റെ ഓർമകൾക്ക് ആറുവയസ്സ്

14:43 PM
10/10/2017
jagjith-singh

വിഖ്യാത ഗസൽ ഗായകൻ ജഗ്ജീത് ഓർമയായിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇന്നും അദ്ദേഹത്തിന്‍റെ വരികൾ ഗാനാസ്വാദകർക്ക് പ്രിയപ്പെട്ടവ തന്നെയായി തുടരുന്നു. 

മെഹ്ദി ഹസനും നൂർജഹാനും ബീഗം അക്തറും കൊടികുത്തിവാണിരുന്ന എഴുപതുകളിൽ ഹോതോം സെ ഝൂലൊ തൂം, തും കോ ദേഖാ, മേരി സിന്ദഗി കിസി ഓർ കി എന്നീ ഗാനങ്ങളിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജഗ്ജീത് സിങ്ങിനായി. 

മധ്യവർഗ സദസ്സിലേക്ക് ഗസലിനെ കൊണ്ടുവന്നു ജനപ്രീതിയുള്ള ഗാനശാഖയാക്കി വളർത്തിക്കൊണ്ടുവരാനും സഹായിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ മികച്ച നേട്ടം. 40 ആൽബങ്ങളിലും എണ്ണാനാവാത്ത  അത്രയും ബോളിവുഡ് സിനിമകളിലും പാടി ഒരു തലമുറയിലെ ഗാനാസ്വാദികരെ തന്നെ അദ്ദേഹം പുളകമണിയിച്ചു. അർഥിലേയും സാഥ് സാഥിലേയും പാട്ടുകൾ ബോളിവുഡിലെ നിത്യഹരിത ഗാനങ്ങളിൽ ഇടം പിടിച്ചവയാണ്. ഗസലുകളും ഭജനകളുമായി പഞ്ചാബി ഗാനങ്ങളും പാടി നിരവധി ഗാനശാഖകളിലും അദ്ദേഹം തന്‍റെ സാന്നിധ്യമറിയിച്ചു.

തന്‍റെ സ്ഥായീഭാവത്തിന് ഒട്ടും ചേരാത്ത വിധം പഞ്ചാബി ഫാസ്റ്റ് നമ്പറുകളും അദ്ദേഹം പാടിയിട്ടുണ്ട്. കച്ചേരികൾക്കിടക്ക് സദസ്സിന് ഊർജം പകരുന്നതിനായി ഇത്തരം പാട്ടുകൽ പാടുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു.

 

COMMENTS