ആറുവയസ്സുകാരൻ ഏറ്റവും പ്രായം കുറഞ്ഞ ക്ലബ് ഡി.ജെ
text_fieldsടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലബ് ഡി.ജെ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ജപ്പാൻ സ്വദേശിയായ ആറുവയസ്സുകാരൻ. പ്രാഥമികവിദ്യാലയത്തിലെ പഠിതാവായ ഇത്സുകി മൊറിറ്റോയാണ് രാജ്യത്തെ റസ്റ്റാറൻറിൽ ഒരു മണിക്കൂർ നീണ്ട പ്രകടനം കാഴ്ചവെച്ച് റെക്കോഡ് നേടിയത്.
വൻ ജനക്കൂട്ടത്തിനു മുന്നിൽ പ്രഫഷനൽ ഡി.ജെ ഡെക്കുകൾ ഉപയോഗിച്ച് മൊറിറ്റോ നിരവധി സംഗീതം അവതരിപ്പിച്ചു. അമ്മയുടെ സുഹൃത്താണ് ആദ്യമായി കുട്ടിയെ ഡി.ജെ പരിശീലിപ്പിക്കുന്നത്. ഡിസ്കോ, റോക്ക് സംഗീതങ്ങൾ സമന്വയിപ്പിച്ച് പുതിയ താളമുണ്ടാക്കാൻ താൽപര്യപ്പെടുന്ന മൊറിറ്റോയുടെ ഇഷ്ട ഡി.ജെ താരം സ്വീഡിഷ് സംഗീതജ്ഞനായ അവിസിയാണ്. ഡി.ജെ ആവാൻ കഴിഞ്ഞതിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് മൊറിറ്റോ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
