ശബരിമല: പതിവുതെറ്റിക്കാതെ തുടര്‍ച്ചയായ 35ാം വര്‍ഷവും സന്നിധാനത്ത് സംഗീതാർച്ചന നടത്തി താളവാദ്യ വിദഗ്ധൻ പത് മശ്രീ എ. ശിവമണി. അയ്യപ്പദർശനം കഴിഞ്ഞാണ് വലിയ നടപ്പന്തലിലുള്ള സ്‌റ്റേജില്‍ അദ്ദേഹവും സംഘവും മാന്ത്രിക താളമെ ാരുക്കിയത്. ശിവമണിയെ കാണാനും ഡ്രംസിെൻറ താളം ആസ്വദിക്കാനും എത്തിയ നിരവധി ഭക്തര്‍ ശരണം വിളിച്ച് ഒപ്പംകൂടി.
പ്രസിദ്ധമായ അയ്യപ്പഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് ശിവമണി താളവിസ്മയമൊരുക്കിയത്. 1984 മുതല്‍ മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്ന ശിവമണി ഏഴാംവയസ്സിലാണ് സംഗീതലോകത്ത് എത്തിയത്. തെൻറ ഐശ്വര്യങ്ങള്‍ക്ക് കാരണം അയ്യപ്പസ്വാമിയാണെന്ന് വിശ്വസിക്കുന്ന ശിവമണി ദേവെൻറ കൃപക്ക് നന്ദി പറഞ്ഞാണ് സംഗീതാര്‍ച്ചന അവസാനിപ്പിച്ചത്.
സന്നിധാനത്തെ വൃത്തിയെ പ്രശംസിച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷിക്കണമെന്നും പ്ലാസ്റ്റിക് ഉപേക്ഷിക്കണമെന്നും ഭക്തരോട് പറയാനും മറന്നില്ല. പിറന്നാൾ ദിനമായ വ്യാഴാഴ്ച തന്ത്രിയുടെയും മേൽശാന്തിമാരുടെയും അനുഗ്രഹം വാങ്ങിയാണ് ശിവമണി മലയിറങ്ങിയത്.