ലത മ​ങ്കേഷ്​കർ ആശുപത്രിയിൽ

20:33 PM
11/11/2019

മുംബൈ: ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന്​ ഗായിക ലത മ​ങ്കേഷ്​കറെ മുംബൈയിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്​ച പുലർച്ച രണ്ടു മണിയോടെയാണ്​ ഇവരെ ആശുപത്രിയിൽ എത്തിച്ചത്​. ഐ.സിയുവിലുള്ള ഇവരുടെ അവസ്​ഥ ഗുരുതരമാണെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ലതയുടെ നിലയിൽ പ​ുരോഗതിയുണ്ടെന്നും ചൊവ്വാഴ്​ച ആശുപത്രി വിടാനാകുമെന്നും സഹോദരി ഉഷ മ​ങ്കേഷ്​കർ പറഞ്ഞു.

സെപ്​റ്റംബർ 28നാണ്​ ലത മ​ങ്കേഷ്​കർക്ക്​ 90 വയസ്സ്​ പിന്നിട്ടത്​. ഹിന്ദിയിൽമാത്രം ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ലതയെ 2001ൽ രാജ്യം ഭാരത്​ രത്​ന നൽകി ആദരിച്ചിട്ടുണ്ട്​. 

Loading...
COMMENTS