Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപാട്ടിൽ വയലിൻ മതി,...

പാട്ടിൽ വയലിൻ മതി, ‘വയലൻസ്​’ വേണ്ട; പഞ്ചാബി ഗായകർക്കെതിരെ കേസ്​

text_fields
bookmark_border
പാട്ടിൽ വയലിൻ മതി, ‘വയലൻസ്​’ വേണ്ട; പഞ്ചാബി ഗായകർക്കെതിരെ കേസ്​
cancel

ചണ്ഡിഗഡ്​: പാട്ടുകളിലൂടെ ‘തോക്ക്​ സംസ്​കാരം’ വളർത്തുന്നു എന്ന പരാതി​യെ തുടർന്ന്​ രണ്ട്​ പഞ്ചാബി ഗായകർക്കെ തിരെ പഞ്ചാബ്​ പൊലീസ്​ കേസെടുത്തു.

ശുഭ്​ദീപ്​ സിങ്​ സിദ്ധു എന്ന സിദ്ധു മൂസെ വാല, മൻകീർത്​ ഔലാഖ്​ എന്നിവർക് കെതിരെയാണ്​ കേസ്​. സോഷ്യൽ മീഡിയയിൽ ഇവർ അപ്​ലോഡ്​ ചെയ്​ത പാട്ട്​ അക്രമവാസന വളർത്തുന്നു എന്ന്​ കണ്ടെത്തിയതിന െ തുടർന്നാണ്​ നടപടിയെന്ന്​ സീനിയർ പൊലീസ്​ സൂപ്രണ്ട്​ (മാൻസ) നരേന്ദർ ഭാർഗവ്​ പറഞ്ഞു. ‘പാഖിയ പാഖിയ പാഖിയ ഗൺ വിച്​ പഞ്ച്​ ഗോലിയ’ എന്നു തുടങ്ങുന്ന ഗാനമാണ്​ വിവാദമായത്​. ശുഭ്​ദീപിൻെറ ജന്മനാടായ മാൻസ ജില്ലയിലെ മുസ്സ ഗ്രാമത്തിലാണ്​ ഗാനം ചിത്രീകരിച്ചിരിക്കുന്നത്​.

സഭ്യേതരമായ ഗാനം ആലപിക്കൽ, സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമം, നിയമവിരുദ്ധ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തിട്ടുള്ളത്​. പഞ്ചാബി പാട്ടുകളിൽ അക്രമ സന്ദേശവും തോക്ക്​ സംസ്​കാരവും വർധിച്ചു വരുന്നതിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമരിന്ദർ സിങ്​ അപലപിച്ചിരുന്നു. നിരപരാധികളായ യുവാക്കളെ അക്രമത്തി​ൻെറ പാതയിലേക്ക്​ നയിക്കുന്ന ഇത്തരം ഗായകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

അക്രമം, മദ്യം, മയക്കുമരുന്ന്​ എന്നിവയെ മഹത്വവത്​കരിക്കുന്ന തരത്തിലുള്ള ഗാനങ്ങൾ ലൈവ്​ ഷോകളിൽ പോലും അവതരിപ്പിക്കാൻ പാടി​ല്ലെന്ന പഞ്ചാബ്​-ഹരിയാന ഹൈകോടതിയുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscase against panjabi singers
News Summary - Singers Sidhu Moosewala and Mankirt Aulakh booked for promoting violence, gun culture -India news
Next Story