നാട്ടുകാരോട് വോട്ടു തേടി യുംന അജിൻ VIDEO
text_fieldsമലപ്പുറം: സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ കൊച്ചു ഗായിക യുംന അജിൻ പിന്തുണ തേടി നാട്ടുകാർക്ക് മുന്നിൽ. സീ ടി.വി ചാനലിന്റെ സരിഗമപ പരിപാടിയിലെ ഫൈനലിസ്റ്റായ യുംന തനിക്ക് വോട്ട് ചെയ്യണമെന്ന് വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. തിരൂർ താനാളൂർ സ്വദേശിനിയാണ് ആറാം ക്ലാസുകാരി ഗായിക.
‘‘എല്ലാവരും തെരഞ്ഞെടുപ്പിെൻറ തിരക്കിലാണ്. എെൻറ ഉമ്മയുടെ നാടുകൂടിയാണ് വേങ്ങര. അവിടെ നമുക്ക് ഒരു സ്ഥാനാർഥിക്കേ വോട്ട് ചെയ്യാൻ പറ്റൂ. എന്നാൽ, ലോകത്തുള്ള ആർക്കും എനിക്ക് വോട്ട് ചെയ്യാം. ഒക്ടോബർ അവസാനം നടക്കുന്ന ഫൈനലിൽ നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാവണം’’ -യുംന പറഞ്ഞു. ഞായറാഴ്ച യുംനയും കുടുംബവും മുംബൈയിലേക്ക് പോവും. പിതാവ് അജിൻ ബാബു, മുജീബ് താനാളൂർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
