സംഗീതോപകരണം അനുവദിച്ചില്ല; വിമാനക്കമ്പനിക്കെതിരെ ശ്രേയാ ഘോഷാൽ

12:57 PM
16/05/2019
Shreya-Ghoshal

മുംബൈ: സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ സിംഗപൂർ എയർലൈൻസ്​ അധികൃതർ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്​ത ഗായിക ശ്രേയ ഘോഷാൽ. ട്വിറ്ററിലൂടെയാണ്​ ശ്രേയ പരാതിപ്പെട്ടത്​. 

‘സംഗീതജ്​ഞരോ മറ്റ്​ വിലപിടിപ്പുള്ള ഉപകരണങ്ങൾ കൈയിലുള്ളവരോ സിംഗപൂർ എയർ​ൈലൻസിൽ കയറേണ്ടതില്ലെന്നാണ്​ അവർ ആഗ്രഹിക്കുന്നത് എന്ന്​ കരുതുന്നു​. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയയു​െട ട്വീറ്റ്​.  

ശ്രേയയുടെ ട്വീറ്റ്​ ശ്രദ്ധയിൽ ​െപട്ട എയർലൈൻസ്​ അധികൃതർ ക്ഷമാപണം നടത്തുകയും സംഭവം അന്വേഷിക്കുമെന്ന്​ അറിയിക്കുകയും ചെയ്​തു. 

Loading...
COMMENTS