ബ്രസീലിയൻ മോഡലിനെ അപമാനിച്ചെന്ന്​; ഗായകൻ മിഖ സിങ്​ അബൂദബിയിൽ അറസ്​റ്റിൽ

22:38 PM
06/12/2018
mika-sing

അബൂദബി: ഇന്ത്യൻ ഗായകൻ മിഖ സിങിനെ അബൂദബി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കൗമാരക്കാരിയായ ബ്രസീലിയൻ മോഡലിനെ അപമാനിച്ചുവെന്ന പരാതിയിലാണ്​ അറസ്​റ്റ്​. ജോലി വാഗ്​ദാനം ചെയ്​ത്​ പെൺകുട്ടിയെ സമീപിച്ച ഗായകൻ മോശമായ ചിത്രങ്ങൾ അയച്ചുകൊടുത്തുവെന്നും പരാതിയുണ്ട്​.

അറസ്​റ്റ്​ സ്​ഥിരീകരിച്ച യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ്​ സിങ്​ സൂരി പ്രശ്​നത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മാധ്യമങ്ങളെ അറിയിച്ചു. സ്വകാര്യ പരിപാടിയിൽ പ​െങ്കടുക്കാൻ വ്യാഴാഴ്​ച രാ​ത്രിയാണ്​ മിഖ സിങ്​ യു.എ.ഇയിൽ എത്തിയത്​. 

Loading...
COMMENTS