Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎസ്​. ജാനകി മരിച്ചെന്ന...

എസ്​. ജാനകി മരിച്ചെന്ന വ്യാജ വാർത്ത​ക്കെതിരെ ഗായക സംഘടന പരാതി നൽകി

text_fields
bookmark_border
S-janaki-23
cancel

കൊച്ചി: ​ദക്ഷിണേന്ത്യയിലെ മുതിർന്ന ചലച്ചിത്ര പിന്നണി ഗായിക എസ്​. ജാനകി അന്തരിച്ചുവെന്ന്​ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽകിയ പരാതിയിൽ കേസെടുത്ത്​ അന്വേഷണം നടത്തുമെന്ന്​  ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. 

ഇത്​ രണ്ടാം തവണയാണ്​ എസ്​. ജാനകി മരണപ്പെട്ടുവെന്ന്​ തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്​. ഏതാനും മാസങ്ങൾക്ക്​ മുമ്പ്​ ബംഗളൂരുവിൽ നടന്ന പരിപാടിയിൽ ഇനി പൊതുവേദികളിലും ചലച്ചിത്രങ്ങളിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന്​ എസ്​. ജാനകി പറഞ്ഞതിനെ തുടർന്നായിരുന്നു അവർ മരണപ്പെട്ടുവെന്ന വ്യാജ വാർത്ത പ്രചരിച്ചത്​. കഴിഞ്ഞ ദിവസം വീണ്ടും ജാനകി മരിച്ചതായി വ്യാജവാർത്ത പ്രചരിച്ചിരുന്നു.

ഇതേ തുടർന്നാണ്​ മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമ’ത്തി​​​​െൻറ ജനറൽ സെക്രട്ടറി രവിശങ്കർ, വൈസ്​ പ്രസിഡൻറ്​ രാജലക്ഷ്​മി, നിർവാഹക സമിതിയംഗം അൻവർ സാദത്ത്​ എന്നിവർ ചേർന്ന്​ ഡി.ജി.പി​യെ നേരിൽ കണ്ട്​ പരാതി നൽകിയത്​. 

പരാതി സ്വീകരിച്ച ഡി.ജി.പി അന്വേഷണത്തിനായി ഉദ്യോഗസ്​ഥരെ ചുമതലപ്പെടുത്തിയതായും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വകരിക്കുമെന്ന്​ ഉറപ്പു നൽകിയതായും ‘സമം’ ഭാരവാഹികൾ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsS.JanakiKerala singers assosiation
News Summary - Singer assosiation complaint on false news-Kerala news
Next Story