കലാപ ഭൂമിയിൽ കണ്ണീരൊപ്പുന്ന മോദി: ബയോപികിലെ ഗാനം പുറത്ത്​

12:21 PM
20/05/2019
pm-modi-biopic

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കി ഒമങ്​ കുമാർ സംവിധാനം നിർവഹിക്കുന്ന പി.എം നരേന്ദ്ര മോദി എന്ന ചിത്രത്തിലെ 'ഈശ്വർ അല്ലാഹ്'​ എന്ന്​ തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. 

ഹിന്ദു-മുസ്​ലിം കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മോദി രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നതും ബാധിക്കപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതുമെല്ലാമാണ്​ ഗാനരംഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്​. പാർലമ​​െൻറ്​ ആക്രമണവും ഗാനത്തിൽ ഇടംപിടിച്ചിട്ടുണ്ട്​. പ്രത്യാക്രമണത്തിന്​ കോപ്പ്​ കൂട്ടുന്നതിന്​ സൈന്യത്തിന്​ നിർദേശം നൽകുന്നതും  കാണാം. 

സുവർണ തിവാരിയാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. ഹിതേഷ്​ മൊഡക്​ സംഗീതം നൽകിയ ഗാനത്തിൻെറ വരികൾ ലവരാജിൻെറതാണ്​​. വിവേക്​ ഒബ്​റോയ്​യാണ്​ ചിത്രത്തിൽ മോദിയായി വേഷമിടുന്നത്​. വിവേക്​ ഒബ്​റോയ്​യുടെ പിതാവ്​ സുരേഷ്​ ഒബ്​റോയ്​, ആനന്ദ്​ പണ്ഡിറ്റ്​, ആചാര്യ മനിഷ്​ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. 

​ലോക്​സഭാ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഇറങ്ങേണ്ടിയിരുന്ന സിനിമ തെരഞ്ഞെടുപ്പ്​ കമീഷൻ വിലക്കുകയായിരുന്നു. പെരുമാറ്റച്ചട്ട ലംഘനമാവുമെന്ന്​ കണ്ടായിരുന്നു കമീഷൻെറ വിലക്ക്​. ഇത്​ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.


Loading...
COMMENTS