ശങ്കർ മഹാദേവനൊപ്പം പാടി മലയാളി എയർഫോഴ്​സ്​ ഉദ്യോഗസ്ഥൻ VIDEO

13:03 PM
04/11/2018
SHANKAR-MAHADEVAN

സമൂഹ മാധ്യമത്തിലൂടെ വീണ്ടും പുതിയ ഗായകനെ പരിചയപ്പെടുത്തി ശങ്കർ മഹാദേവൻ. എയർഫോഴ്​സ്​ ഉദ്യോഗസ്ഥനും മലയാളിയുമായ കൃഷ്​ണകുമാറിനെയാണ്​ ഇത്തവണ ശങ്കർ മഹാദേവൻ പരിചയപ്പെടുത്തുന്നത്​. കടുത്ത യേശുദാസ്​ ആരാധകനായ കൃഷ്​ണകുമാർ ഗാനഗന്ധർവ​​െൻറ ഒരു ഗാനവും ആലപിച്ചു. 

യേശുദാസി​​െൻറ ഏറ്റവും പ്രശസ്​ത ഗാനങ്ങളിലൊന്നായ ജബ്​ ദീപ്​ ജലേ ആനാ.. എന്ന ഗാനം ശങ്കർ മഹാദേവനും കൃഷ്​ണകുമാറിനൊപ്പം പാടി. എയർഫോഴ്​സിൽ വിങ്​ കമാൻററാണ്​ കൃഷ്​ണകുമാർ. ബിഗ്​ സല്യൂട്ട്​, കൃഷ്​ണകുമാറിനെ പരിചയപ്പെടാൻ ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തി​​െൻറ ഗാനം കേൾക്കൂ എന്നുമാണ്​ ശങ്കർ ​ഫേസ്​ബുക്കിൽ കുറിച്ചത്​.

Loading...
COMMENTS